---
title: "ഗവര്‍ണറെ തിരിച്ചു വിളിക്കാന്‍ നിയമസഭയില്‍ പ്രമേയം കൊണ്ടു വരണം: സി.പി.എ അസീസ്"
english_title: "A resolution should be brought in the Assembly to recall the Governor: CPA Aziz"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27108/a-resolution-should-be-brought-in-the-assembly-to-recall-the-governor-cpa-aziz"
published_at: "2022-02-18T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620fb02118b43_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ഗവര്‍ണറെ തിരിച്ചു വിളിക്കാന്‍ നിയമസഭയില്‍ പ്രമേയം കൊണ്ടു വരണം: സി.പി.എ അസീസ്

> **Lead Summary:** ** മേപ്പയൂര്‍**: ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന കേരള ഗവര്‍ണറുടെ നടപടിയോട് സി.പി.എമ്മിനുള്ള എതിര്‍പ്പില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഗവര്‍ണറെ തിരിച്ചു വിളിക്കാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ കൊണ്ടു വന്ന് പാസാക്കിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്.

## Article Content

** മേപ്പയൂര്‍**: ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന കേരള ഗവര്‍ണറുടെ നടപടിയോട് സി.പി.എമ്മിനുള്ള എതിര്‍പ്പില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഗവര്‍ണറെ തിരിച്ചു വിളിക്കാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ കൊണ്ടു വന്ന് പാസാക്കിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്.

ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള രഹസ്യ ധാരണ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അന്തര്‍ധാരയായി മാറിയതിന്റെ ഏറ്റവും അവസാനത്തെ തെളിവാണ് രാജ്ഭവനിലെ താല്‍ക്കാലിക ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തിയതും, പൊതുഭരണ പ്രിന്‍സിപ്പല്‍സെക്രട്ടറി യെ സ്ഥാനത്തു നിന്ന് മാറ്റിയതും.

നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടില്ല എന്ന ഗവര്‍ണറുടെ പിടിവാശിയും മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയും ജനങ്ങളെ പറ്റിക്കുന്ന നാടകമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വഖഫ് സംരക്ഷണ രണ്ടാംഘട്ട പ്രക്ഷോഭത്തിന്റെ ഭാഗ മായി അരിക്കുളം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച സമര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെഅഹമ്മദ് മൗലവി അധ്യക്ഷനായി. നിയോജക മണ്ഡലം മുസ്ലിംലീഗ് വൈസ്: പ്രസിഡണ്ട് വി.വി.എം ബഷീര്‍, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി.സി.നാസര്‍, ട്രഷറര്‍ എം. കുഞ്ഞായന്‍കുട്ടി, കെ.എം. അബ്ദുസ്സലാം, വടക്കയില്‍ ബഷീര്‍, കെ.പി. പോക്കര്‍, കെ.എം സുഹൈല്‍, എം.പി സുഹൈബ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27108/a-resolution-should-be-brought-in-the-assembly-to-recall-the-governor-cpa-aziz)