---
title: "പ്രവാസികള്‍ക്ക് നല്‍കിയ ഉറപ്പ് സര്‍ക്കാര്‍ പാലിക്കണം: പ്രവാസി ലീഗ് പേരാമ്പ്ര മണ്ഡലം കണ്‍വന്‍ഷന്‍"
english_title: "Government must keep promise to expatriates: Pravasi League Perambra Constituency Convention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27112/government-must-keep-promise-to-expatriates-pravasi-league-perambra-constituency-convention"
published_at: "2022-02-18T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620fb5a476557_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പ്രവാസികള്‍ക്ക് നല്‍കിയ ഉറപ്പ് സര്‍ക്കാര്‍ പാലിക്കണം: പ്രവാസി ലീഗ് പേരാമ്പ്ര മണ്ഡലം കണ്‍വന്‍ഷന്‍

> **Lead Summary:** ** പേരാമ്പ്ര:** വിദേശ സന്ദര്‍ശന വേളയിലും കോവിഡ് കാലത്തും പ്രവാസികള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പ്രവാസി ലീഗ് പേരാമ്പ്ര മണ്ഡലം കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.

## Article Content

** പേരാമ്പ്ര:** വിദേശ സന്ദര്‍ശന വേളയിലും കോവിഡ് കാലത്തും പ്രവാസികള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പ്രവാസി ലീഗ് പേരാമ്പ്ര മണ്ഡലം കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.

വാഗ്ദാനങ്ങള്‍ നല്‍കി പ്രവാസികളെ നിരന്തരം കബളിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് അഹമ്മദ് കുറ്റിക്കാട്ടൂര്‍ ഉദ്ഘാടനം ചെയ്തു.

മമ്മു ചേമ്പറ്റ അധ്യക്ഷനായി. മെയ് മാസത്തില്‍ കുടുംബ സംഗമം നടത്താന്‍ തീരുമാനിച്ചു.

ആര്‍.കെ മുനീര്‍, ടി.കെ.എ ലത്തീഫ്, എം.കെ.സി കുട്ട്യാലി, ആവള ഹമീദ്, പി.ടി അഷ്‌റഫ്, ഹുസൈന്‍ കമ്മന, ഇഖ്ബാല്‍ തുറയൂര്‍, യു.കെ ഹുസൈന്‍, ഇ.കെ അഹമ്മദ് മൗലവി, പി.സി മുഹമ്മദ് സിറാജ്, കെ.പി ഇബ്രാഹീം, എന്‍.കെ അഷ്‌റഫ്, മുഹമ്മദ് ഷാഫി എന്നിവര്‍ സംസാരിച്ചു.

മൊയ്തു പുറണ്ണില്‍ സ്വാഗതവും സി.സൂപ്പി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27112/government-must-keep-promise-to-expatriates-pravasi-league-perambra-constituency-convention)