---
title: "വാല്യക്കോട് എയുപി സ്‌കൂള്‍ വാര്‍ഷികാഘോഷവും ലാബ് ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും "
english_title: "Valyakode AUP School Anniversary Celebration and Inauguration of Lab Library Building and Farewell Session"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/271191/valyakode-aup-school-anniversary-celebration-and-inauguration-of-lab-library-building-and-farewell-session"
published_at: "2025-02-18T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b4c6da51f55_ssssssssss.jpg"
keywords: []
---

# വാല്യക്കോട് എയുപി സ്‌കൂള്‍ വാര്‍ഷികാഘോഷവും ലാബ് ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും 

> **Lead Summary:** **പേരാമ്പ്ര :** വാല്യക്കോട് എയുപി സ്‌കൂളിന്റെ നൂറാം വാര്‍ഷികാഘോഷ സമാപനവും യാത്രയയപ്പ് സമ്മേളനവും പുതുതായി നിര്‍മ്മിച്ച ലാബ് & ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനവും ആഘോഷമാക്കി. വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ചടങ്ങില്‍ നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരിക്കണ്ടി അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര :** വാല്യക്കോട് എയുപി സ്‌കൂളിന്റെ നൂറാം വാര്‍ഷികാഘോഷ സമാപനവും യാത്രയയപ്പ് സമ്മേളനവും പുതുതായി നിര്‍മ്മിച്ച ലാബ് & ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനവും ആഘോഷമാക്കി. വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ചടങ്ങില്‍ നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരിക്കണ്ടി അധ്യക്ഷത വഹിച്ചു.

പ്രശസ്ത സിനിമതാരവും മറിമായം ഫെയിം ഉണ്ണിരാജ് മുഖ്യതിഥിയായി. എല്‍എസ്എസ്, യുഎസ്എസ് വിജയികള്‍, എസ്എസ്എല്‍സി ഫുള്‍ എ പ്ലസ് നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, പിടിഎ എന്‍ഡോവ്‌മെന്റ് ജേതാക്കള്‍ക്കള്‍, വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വാല്യക്കോട് എയുപി സ്‌കൂളിലെ വിദ്യാര്‍ഥികള്‍, അംഗന്‍വാടി വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കുള്ള ഉപഹാരസമര്‍പ്പണവും നടന്നു.

സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന കെ. സുഹറക്ക് മാനേജ് മെന്റ് ഉപഹാരം സ്‌കൂള്‍ മാനേജര്‍ കെ.സി ബാലകൃഷ്ണന്‍ നല്‍കി. എ.കെ സുബൈദ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ പാത്തുമ്മ, വാര്‍ഡ് അംഗം ബിന്ദു അമ്പാളി, എഇഒ കെ.വി പ്രമോദ്, ബിപിസി നിത വി.പി, സുരേഷ് ക്ലാരിയില്‍, വി.വി ദിനേശന്‍, കെ.എം മുഹമ്മദ്, പ്രദീപ് പ്രണവം, പി. സുകുമാരന്‍, വി.കെ ദിവ്യ, സി. ബാബുരാജ്, കെ.സി ബാലകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

പിടിഎ പ്രസിഡന്റ് സലിം മിലാസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി ടി.കെ അനില്‍കുമാര്‍ നന്ദി പറഞ്ഞു. പരിപാടിയുടെ ഭാഗമായി വൈകുന്നേരം സാംസ്‌കാരികഘോഷയാത്രയും തുടര്‍ന്ന് സാംസ്‌കാരിക സമ്മേളനവും അംഗന്‍വാടി ഫെസ്റ്റ്, ഷൈന്‍ നഴ്‌സറി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നഴ്‌സറി ഫെസ്റ്റും, വാല്യക്കോട് എയുപി സ്‌കൂളിലെ 250 ല്‍പരം വിദ്യാര്‍ത്ഥികള്‍ അണിനിരന്ന കലാവിരുന്നും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/271191/valyakode-aup-school-anniversary-celebration-and-inauguration-of-lab-library-building-and-farewell-session)