---
title: "വഖഫ് നിയമനം പി.എസ്സ്.സിക്ക് വിട്ട ബില്‍ നിയമസഭയില്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരും: മുസ്‌ലിം ലീഗ് "
english_title: "Strike will continue till Waqf appointment bill withdrawn in PSC: Muslim League"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27120/strike-will-continue-till-waqf-appointment-bill-withdrawn-in-psc-muslim-league"
published_at: "2022-02-18T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620fbd338b49e_vvvv - Copy (3) - Copy copy.jpg"
keywords: []
---

# വഖഫ് നിയമനം പി.എസ്സ്.സിക്ക് വിട്ട ബില്‍ നിയമസഭയില്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരും: മുസ്‌ലിം ലീഗ് 

> **Lead Summary:** **മേപ്പയ്യൂര്‍:** സംസ്ഥാന സര്‍ക്കാര്‍ വഖഫ് നിയമനം പി.എസ്സ്.സിക്ക് വിട്ട ബില്‍ നിയമസഭയില്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന് മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ്.

## Article Content

**മേപ്പയ്യൂര്‍:** സംസ്ഥാന സര്‍ക്കാര്‍ വഖഫ് നിയമനം പി.എസ്സ്.സിക്ക് വിട്ട ബില്‍ നിയമസഭയില്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന് മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ്.

വഖഫ് സമരങ്ങളുടെ രണ്ടാം ഘട്ടം മുസ്‌ലിം ലീഗ് കേരളത്തിലുടനീളം പഞ്ചായത്ത്, മുന്‍സിപ്പല്‍ കേന്ദ്രങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്ന സമര സംഗമത്തിന്റെ ഭാഗമായിട്ടാണ് മേപ്പയ്യൂരും സമര സംഗമം സംഘടിപ്പിച്ചിട്ടുള്ളത്.

സമര സംഗമം പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് ആര്‍.കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് എം.കെ അബ്ദുറഹിമാന്‍ അദ്ധ്യക്ഷനായി.

കെ.എം.എ അസീസ്, കെ.കെ റഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.എം അഷറഫ് സ്വാഗതവും സെക്രട്ടറി മുജീബ് കോമത്ത് നന്ദിയും പറഞ്ഞു.

സമര സംഗമത്തിന് മുന്നോടിയായി നടന്ന പ്രകടനത്തിന് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഷീദ നടുക്കാട്ടില്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സറീന ഒളോറ, റാബിയ എടത്തിക്കണ്ടി, മുസ്‌ലിം ലീഗിന്റെയും പോഷക സംഘടനയുടെയും നേതാക്കളായ ഇസ്മായില്‍ കീഴ്‌പോട്ട്, മുഹമ്മദ് ചാവട്ട്, ഷര്‍മിന കോമത്ത്, നിസാര്‍ മേപ്പയ്യൂര്‍, ഫൈസല്‍ ചാവട്ട്, മുഹമ്മദ് മണപ്പുറം, കെ ലബീബ് അഷറഫ്, ആഷിദ് ചാവട്ട്, കെ.പി ഇബ്രാഹിം എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27120/strike-will-continue-till-waqf-appointment-bill-withdrawn-in-psc-muslim-league)