---
title: "കൂത്താളി ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഇരട്ട പുരസ്‌കാരം"
english_title: "Koothali Higher Secondary School won a double award"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/271285/koothali-higher-secondary-school-won-a-double-award"
published_at: "2025-02-19T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b56f188763d_koothali.JPG"
keywords: []
---

# കൂത്താളി ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഇരട്ട പുരസ്‌കാരം

> **Lead Summary:** **കൂത്താളി:** കൂത്താളി ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഇരട്ട പുരസ്‌കാരം ലഭിച്ചു. ചീഫ് മിനിസ്റ്റര്‍ ഷീല്‍ഡ് നന്മ മുദ്ര പുരസ്‌കാരം റോവര്‍ വിഭാഗത്തിലും റേഞ്ചര്‍ വിഭാഗത്തിലും ജില്ലയില്‍ ഒന്നാം സ്ഥാനം കൂത്താളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ലഭിച്ചു.

## Article Content

**കൂത്താളി:** കൂത്താളി ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഇരട്ട പുരസ്‌കാരം ലഭിച്ചു. ചീഫ് മിനിസ്റ്റര്‍ ഷീല്‍ഡ് നന്മ മുദ്ര പുരസ്‌കാരം റോവര്‍ വിഭാഗത്തിലും റേഞ്ചര്‍ വിഭാഗത്തിലും ജില്ലയില്‍ ഒന്നാം സ്ഥാനം കൂത്താളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ലഭിച്ചു.

വനിതകള്‍ക്കായി ട്രാക്ടര്‍ പരിശീലനം, നെല്‍കൃഷി, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ശുചീകരണം, ട്രാഫിക് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് അവാര്‍ഡുകള്‍ക്ക് അര്‍ഹമായ പ്രവര്‍ത്തനങ്ങള്‍.

സ്‌കൂള്‍ മാനേജര്‍ ഇബ്രാഹിം, പിടിഎ പ്രസിഡന്റ് അബ്ദുല്‍ അസീസ്, പ്രിന്‍സിപ്പാള്‍ ഷിബിത, റേഞ്ചര്‍ ലീഡര്‍ അനുഷ, റോവര്‍ ലീഡര്‍ മുഹമ്മദ് ഷാഹിര്‍ തുടങ്ങിയവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/271285/koothali-higher-secondary-school-won-a-double-award)