---
title: "പേരാമ്പ്രയില്‍ ചുമട്ട് തൊഴിലാളി സമരത്തിനെതിരെ നുണ പ്രചരണം നടത്തുന്നു"
english_title: "In Perambra, the load workers are spreading false propaganda against the strike"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27129/in-perambra-the-load-workers-are-spreading-false-propaganda-against-the-strike"
published_at: "2022-02-18T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620fc82ba18e3_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പേരാമ്പ്രയില്‍ ചുമട്ട് തൊഴിലാളി സമരത്തിനെതിരെ നുണ പ്രചരണം നടത്തുന്നു

> **Lead Summary:** ** പേരാമ്പ്ര **: ചുമട്ട് തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിച്ചതിനെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ പേരാമ്പ്ര സി.കെ മെറ്റീരിയല്‍സിനു മുന്നില്‍ നടത്തുന്ന സമരത്തിനെതിരെയുള്ള കള്ള പ്രചരണങ്ങള്‍ തള്ളിക്കളയണമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

** പേരാമ്പ്ര **: ചുമട്ട് തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിച്ചതിനെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ പേരാമ്പ്ര സി.കെ മെറ്റീരിയല്‍സിനു മുന്നില്‍ നടത്തുന്ന സമരത്തിനെതിരെയുള്ള കള്ള പ്രചരണങ്ങള്‍ തള്ളിക്കളയണമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഈ മാസം 12ന് തുടങ്ങിയ സമരം തികച്ചും സമാധാനപരമാണ്. കട അടപ്പിക്കുകയോ തൊഴില്‍ തടസപ്പെടുത്തുകയൊ ചെയ്തിട്ടില്ല. 2019ല്‍ ആണ് ക്ഷേമ ബോര്‍ഡിന്റെ പരിധിയില്‍ ഉള്‍പ്പെട്ട സ്ഥലത്ത് സി.കെ. മെറ്റീരിയല്‍സ് എന്ന സ്ഥാപനം തുടങ്ങിയത്.

ഇതിന്റെ തുടക്കം മുതല്‍ ക്ഷേമ ബോര്‍ഡ് പേരാമ്പ്ര ഉപകാര്യാലയത്തിലെ 21 തൊഴിലാളികളാണ് ചരക്കിറക്ക് നടത്തിയിരുന്നത്. എന്നാല്‍ സാധനങ്ങള്‍ ഇറക്കുന്ന ചുമട്ട് തൊഴിലാളികളെ ഒഴിവാക്കി ഉടമ വെച്ച സ്വന്തം തൊഴിലാളികളെ നിയമ വിരുദ്ധമായി നിയമിച്ചതിനെതിരെയാണ് സമരമെന്ന് ഭാരവാഹികള്‍ പറയുന്നു.

ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചാണ് ആറ് തൊഴിലാളികള്‍ക്ക് ഉടമ ലേബര്‍ കാര്‍ഡ് സംഘടിപ്പിച്ചത്. എന്നാല്‍ നിലവിലുള്ള തൊഴിലാളികളെ കേള്‍ക്കാതെയുള്ള വിധിക്കെതിരെ അപ്പീല്‍ നല്‍കിയതായും ഭാരവാഹികള്‍ അറിയിച്ചു.

തങ്ങളുടെ ഉപജീവനമാര്‍ഗമായ തൊഴില്‍ ചെയ്യാന്‍ അനുവദിക്കണമെന്ന് തൊഴില്‍ വകുപ്പിനോട് ട്രേഡ് യൂണിയന്‍ ആവശ്യപ്പെട്ടു. സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികളായ കൂളിക്കണ്ടി കരിം, പി.എം രാമദാസന്‍, എന്‍.എം അഷ്‌റഫ്, പള്ളുരുത്തി ജോസഫ്, കെ. രാജീവന്‍, എ. ജി. ഭാസ്‌ക്കരന്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27129/in-perambra-the-load-workers-are-spreading-false-propaganda-against-the-strike)