---
title: "കല്ലോട് വയങ്ങോട്ടുമ്മല്‍ പരദേവതാ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി"
english_title: "Kallode Wayangotummal Paradevata temple flag hoisted for the festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/271299/kallode-wayangotummal-paradevata-temple-flag-hoisted-for-the-festival"
published_at: "2025-02-19T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b57669eebb6_alllllll.JPG"
keywords: []
---

# കല്ലോട് വയങ്ങോട്ടുമ്മല്‍ പരദേവതാ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

> **Lead Summary:** **പേരാമ്പ്ര: **കല്ലോട് വയങ്ങോട്ടുമ്മല്‍ പരദേവതാ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. തണ്ടാന്‍ സുകുമാര്‍ ശ്രീകല, പരിപാലന കമ്മിറ്റി അംഗങ്ങളായ സജീഷ് ബാബു, പി.വി. ബാബു കിഴക്കയില്‍, ബാലകൃഷണന്‍ വൃന്ദാവനം, കെഗോപാലന്‍, ഗിരിഷ്, ജിഗീത്, കെ.ടി. മനോജ്, സുരേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

## Article Content

**പേരാമ്പ്ര: **കല്ലോട് വയങ്ങോട്ടുമ്മല്‍ പരദേവതാ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. തണ്ടാന്‍ സുകുമാര്‍ ശ്രീകല, പരിപാലന കമ്മിറ്റി അംഗങ്ങളായ സജീഷ് ബാബു, പി.വി. ബാബു കിഴക്കയില്‍, ബാലകൃഷണന്‍ വൃന്ദാവനം, കെഗോപാലന്‍, ഗിരിഷ്, ജിഗീത്, കെ.ടി. മനോജ്, സുരേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മഹോത്സവത്തിന്റെ ഭാഗമായി ഫെബ്രുവരി 23 ന് വൈകുന്നേരം 6:30 ന് സഹസ്രദീപ സമര്‍പ്പണവും പ്രാദേശിക കലാവിരുന്നും നടക്കും. ഫെബ്രുവരി 24 ന് ശുദ്ധികലശം, കലശാഭിഷേകം, ഉച്ചപൂജ, പ്രസാദ ഊട്ട്, ദീപാരാധന, നിറമാല, തായമ്പക, വെള്ളാട്ട്, താണ്ടാന്‍ വരവ്, അമ്പും വില്ലും വരവ്, ഗുളികന്റെ വെള്ളാട്ട്, പൂക്കലശം വരവ്, അത്തായ പൂജ എന്നിവ നടക്കും.

ഫെബ്രുവരി 25 ന് വെള്ളക്കെട്ട്, പരദേവതയുടെ തിറയാട്ടം, ഗുളികന്റെ തിറയാട്ടം, നിലക്കളി, പരദേവതയുടെ വെള്ളാട്ട് എന്നിവയും നടക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/271299/kallode-wayangotummal-paradevata-temple-flag-hoisted-for-the-festival)