---
title: "പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ശുദ്ധജല വിതരണ സംവിധാനമൊരുക്കി ലയണ്‍സ് ക്ലബ്ബ് "
english_title: "Lions club has set up fresh water supply system in Perambra taluk hospital"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/271372/lions-club-has-set-up-fresh-water-supply-system-in-perambra-taluk-hospital"
published_at: "2025-02-19T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b5a53edcb20_awer.JPG"
keywords: []
---

# പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ശുദ്ധജല വിതരണ സംവിധാനമൊരുക്കി ലയണ്‍സ് ക്ലബ്ബ് 

> **Lead Summary:** **പേരാമ്പ്ര:** ശുദ്ധജല വിതരണ സംവിധാനമൊരുക്കി ലയണ്‍സ് ക്ലബ്ബ് മാതൃകയായി. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലാണ് രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കുമായി ലയണ്‍സ് ക്ലബ്ബ് ശുദ്ധജല വിതരണ സംവിധാനമൊരുക്കിയത്. കൂടാതെ കൈ കഴുകുന്നതിനുള്ള വാഷ് ബേസിനും ലയേണ്‍സ് ക്ലബ്ബ് പേരാമ്പ്ര ആശുപത്രിയില്‍ ഏര്‍പ്പെടുത്തി.

## Article Content

**പേരാമ്പ്ര:** ശുദ്ധജല വിതരണ സംവിധാനമൊരുക്കി ലയണ്‍സ് ക്ലബ്ബ് മാതൃകയായി. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലാണ് രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കുമായി ലയണ്‍സ് ക്ലബ്ബ് ശുദ്ധജല വിതരണ സംവിധാനമൊരുക്കിയത്. കൂടാതെ കൈ കഴുകുന്നതിനുള്ള വാഷ് ബേസിനും ലയേണ്‍സ് ക്ലബ്ബ് പേരാമ്പ്ര ആശുപത്രിയില്‍ ഏര്‍പ്പെടുത്തി.

ലയണ്‍സ് ക്ലബ് നിലനില്ക്കുന്ന സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍. ബ്ലോക്ക് അംഗം അഷറഫ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രസിഡന്റ് ഭാസ്‌കരന്‍ അളകാപുരി അധ്യക്ഷത വഹിച്ചു. ഡോ. സതീഷ്, ഡോ. കെ.വി. കരുണാകരന്‍, ഡോ. കെ.പി. ബാബു, പ്രകാശന്‍ കിഴക്കയില്‍, കെ.കെ. നാരായണന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ആശുപത്രിയിലേക്കും മറ്റു പൊതുസ്ഥലങ്ങളിലേക്കും ശുദ്ധജല സൗകര്യങ്ങള്‍ എത്തിക്കുക എന്നത് സമൂഹത്തിന് നല്ലൊരു ഉദാഹരണമാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

സാമൂഹ്യ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍ക്ക് ഈ മാതൃക പിന്തുടരാം എന്നും, മുന്‍കാലത്തും പല സമാന പദ്ധതികള്‍ ലയണ്‍സ് ക്ലബ് വിജയകരമായി നടപ്പാക്കിയിട്ടുണ്ടെന്നും ക്ലബ് ഭാരവാഹികള്‍ അറിയിച്ചു. ലയണ്‍സ് ക്ലബ് സെക്രട്ടറി സി.ടി. രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ സി.വി. രാധ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/271372/lions-club-has-set-up-fresh-water-supply-system-in-perambra-taluk-hospital)