പേരാമ്പ്ര: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (കെസ്ടിയു) സംസ്ഥാന ജനറല്‍ സെക്രട്ടറിയും, മുസ്ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടും റഹ്‌മാനിയ ഹയര്‍ സെക്കന്ററി സ്‌കൂള്‍ (മെഡിക്കല്‍ കോളേജ്) അധ്യാപകനുമായ കടിയങ്ങാട് കല്ലൂര്‍ ഹൗസില്‍ കല്ലൂര്‍ മുഹമ്മദലിയുടെ മകള്‍ അഞ്ജല ഫാത്തിമ (24) അന്തരിച്ചു.

മയ്യത്ത് നമസ്‌ക്കാരം നാളെ വൈകിട്ട് കടിയങ്ങാട് ജുമാ മസ്ജിദില്‍. ഖബറടക്കം നാളെ വൈകിട്ട് കൈപ്രം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
മൈസൂര്‍ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ എംഎസ്‌സി അവസാന വര്‍ഷവിദ്യാര്‍ഥിയാണ്. മാതാവ് സബീന കൊടക്കല്‍ (അധ്യാപിക കൂത്താളി എയുപി സ്‌കൂള്‍). സഹോദരിമാര്‍ അംന സയാന്‍ (പിജി വിദാര്‍ത്ഥി), അല്‍ഹ ഫാത്തിമ (വിദ്യാര്‍ത്ഥി നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍).
Anjala Fatima, daughter of Katiangad Kallur Muhammadali, passed away