---
title: "സൈക്കിളില്‍ നിന്ന് വീണ് പരിക്കേറ്റ ഏഴുവയസുകാരന്‍ മരണത്തിന് കീഴടങ്ങി"
english_title: "A seven-year-old boy succumbed to his injuries after falling from his bicycle"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/271575/a-seven-year-old-boy-succumbed-to-his-injuries-after-falling-from-his-bicycle"
published_at: "2025-02-20T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b6d813c6ef1_rt.JPG"
keywords: []
---

# സൈക്കിളില്‍ നിന്ന് വീണ് പരിക്കേറ്റ ഏഴുവയസുകാരന്‍ മരണത്തിന് കീഴടങ്ങി

> **Lead Summary:** **വടകര:** അഴിയൂരില്‍ സൈക്കിളില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഏഴുവയസുകാരന്‍ മരണത്തിന് കീഴടങ്ങി. കോറോത്ത് റോഡ് കുട്ടമുക്ക് നൂറാമന്‍സില്‍ (പുനത്തില്‍) സെമീറിന്റെ മകന്‍ മുഹമ്മദ് റിസ്വാനാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. വീടിന്റെ പരിസരത്ത് നിന്നു കളിക്കുന്നതിനിടെ സൈക്കിളില്‍ നിന്ന് വീഴുകയായിരുന്നു. വയറിനാണ് പരിക്കേറ്റത്.

## Article Content

**വടകര:** അഴിയൂരില്‍ സൈക്കിളില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഏഴുവയസുകാരന്‍ മരണത്തിന് കീഴടങ്ങി. കോറോത്ത് റോഡ് കുട്ടമുക്ക് നൂറാമന്‍സില്‍ (പുനത്തില്‍) സെമീറിന്റെ മകന്‍ മുഹമ്മദ് റിസ്വാനാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. വീടിന്റെ പരിസരത്ത് നിന്നു കളിക്കുന്നതിനിടെ സൈക്കിളില്‍ നിന്ന് വീഴുകയായിരുന്നു. വയറിനാണ് പരിക്കേറ്റത്.

തലശേരിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കോഴിക്കോടേക്ക് മാറ്റിയെങ്കിലും കൊണ്ടുപോവുന്നതിനിടയില്‍ വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. പനാട സ്‌കൂളിലെയും മീത്തലെ പറമ്പത്ത് ബ്രാഞ്ച് മദ്രസയിലെയും വിദ്യാര്‍ഥിയാണ്. അഴിയൂരിലെ ഓട്ടോ ഡ്രൈവറാണ് പിതാവ് സെമീര്‍. മാതാവ് ഫാത്തിമ സഹ്‌റ. സഹോദരി നൂറ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/271575/a-seven-year-old-boy-succumbed-to-his-injuries-after-falling-from-his-bicycle)