---
title: "ഹൈ-ഫ്‌ളയേഴ്‌സ് ഫൗണ്ടേഷനല്‍ സ്‌കൂള്‍ പേരാമ്പ്രയുടെ വാര്‍ഷികാഘോഷം ഫെബ്രുവരി 23 ന്"
english_title: "High-Flyers Foundation School Perambra's Anniversary Celebration on 23rd February"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/271612/high-flyers-foundation-school-perambras-anniversary-celebration-on-23rd-february"
published_at: "2025-02-20T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b6f25e9ab2c_fle.JPG"
keywords: []
---

# ഹൈ-ഫ്‌ളയേഴ്‌സ് ഫൗണ്ടേഷനല്‍ സ്‌കൂള്‍ പേരാമ്പ്രയുടെ വാര്‍ഷികാഘോഷം ഫെബ്രുവരി 23 ന്

> **Lead Summary:** **പേരാമ്പ്ര**: ഹൈ-ഫ്‌ലയേഴ്‌സ് ഫൗണ്ടേഷനല്‍ സ്‌കൂള്‍ പേരാമ്പ്രയുടെ ഒന്നാം വാര്‍ഷികാഘോഷം 'റെയിന്‍ബോ റാപ്‌സഡീസ്-2K25' ഫെബ്രുവരി 23 ന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വൈകീട്ട് 4.30-ന് നടക്കുന്ന വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം പ്രമുഖ ഗ്രന്ഥകര്‍ത്താവും ട്രെയ്‌നറും മലബാര്‍ സഹോദയ ജനറല്‍ സെക്രട്ടറിയുമായ ഡോക്ടര്‍ സലീല്‍ ഹസ്സന്‍ നിര്‍വ്വഹിക്കും.

## Article Content

**പേരാമ്പ്ര**: ഹൈ-ഫ്‌ലയേഴ്‌സ് ഫൗണ്ടേഷനല്‍ സ്‌കൂള്‍ പേരാമ്പ്രയുടെ ഒന്നാം വാര്‍ഷികാഘോഷം 'റെയിന്‍ബോ റാപ്‌സഡീസ്-2K25' ഫെബ്രുവരി 23 ന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വൈകീട്ട് 4.30-ന് നടക്കുന്ന വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം പ്രമുഖ ഗ്രന്ഥകര്‍ത്താവും ട്രെയ്‌നറും മലബാര്‍ സഹോദയ ജനറല്‍ സെക്രട്ടറിയുമായ ഡോക്ടര്‍ സലീല്‍ ഹസ്സന്‍ നിര്‍വ്വഹിക്കും.

പേരാമ്പ്ര ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് വി.വി ലതീഷ് മുഖ്യാതിഥിയാവും. കുട്ടികളുടെ കലാപരിപാടികള്‍ക്ക് പുറമേ സോണി ടിവി സൂപ്പര്‍ സ്റ്റാര്‍ സിങ്ങര്‍ ദേവന ശ്രിയ, സീ കേരളം ഡ്രാമ ജൂനിയര്‍ ഫൈനലിസ്റ്റും സിനിമ-സീരിയല്‍ ബാല നടിയുമായ എല്‍.ഡി വേദ ലക്ഷ്മി തുടങ്ങിയവര്‍ പരിപാടിയില്‍ അതിഥികളാകും.

ഗ്രാമ പഞ്ചായത്ത് അംഗം പി ജോന പ്രത്യേക ക്ഷണിതാവായി പരിപാടിയില്‍ പങ്കെടുക്കും. പ്രമുഖ സൈക്കോളജിസ്റ്റ് അഫ്‌ന അബ്ദുല്‍ നാഫി, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ഫാത്തിമ റിനു, വൈസ് പ്രസിഡന്റ് ഒ.കെ സുരഭി, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ എ.കെ സുഭാഷ്, അന്‍ഷാ അസീസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.

സ്‌കൂള്‍ ഡയറക്ടര്‍ ജാസിര്‍ അബ്ദുല്‍ അസീസ്, പ്രിന്‍സിപ്പല്‍ ഷംന റാഫി, പിആര്‍ഒ ആര്യ ബാബു, റഹ്‌മത്ത് പി, എന്‍.പി മാഷിത, കെ ഷിഫാന, ബിജു ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/271612/high-flyers-foundation-school-perambras-anniversary-celebration-on-23rd-february)