---
title: "ജവഹര്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി വളണ്ടിയര്‍ സംഗമം സംഘടിപ്പിച്ചു "
english_title: "Jawaharlal Nehru Palliative Care Society organized a volunteer meeting perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27186/jawaharlal-nehru-palliative-care-society-organized-a-volunteer-meeting-perambra"
published_at: "2022-02-19T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62108c0ebbfe1_0000 WATERMARK.jpg"
keywords: []
---

# ജവഹര്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി വളണ്ടിയര്‍ സംഗമം സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര :** ചങ്ങരോത്ത് മണ്ഡലത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ജവഹര്‍ പാലിയേറ്റീവ് സൊസൈറ്റി വളണ്ടിയര്‍ സംഗമം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി അംഗങ്ങള്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡ് വിതരണവും ഹോം കെയര്‍ പരിപാലന പരിശീലന ക്ലാസ്സും സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര :** ചങ്ങരോത്ത് മണ്ഡലത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ജവഹര്‍ പാലിയേറ്റീവ് സൊസൈറ്റി വളണ്ടിയര്‍ സംഗമം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി അംഗങ്ങള്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡ് വിതരണവും ഹോം കെയര്‍ പരിപാലന പരിശീലന ക്ലാസ്സും സംഘടിപ്പിച്ചു.

ഡിസിസി ജനറല്‍ സെക്രട്ടറി ഇ.വി. രാമചന്ദ്രന്‍ വളണ്ടിയര്‍ സംഗമം ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ ഇ.ടി. സരീഷ് അധ്യക്ഷത വഹിച്ചു.

ആരോഗ്യ പ്രവര്‍ത്തകരായ ജോബി ജോര്‍ജ്, കരുണന്‍ കുറ്റ്യാടി എന്നിവരാണ് ക്ലാസ് നയിച്ചത്. കെ.ടി. രവീന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എന്‍.പി. വിജയന്‍, പ്രകാശന്‍ കന്നാട്ടി, സന്തോഷ് കോശി, ശൈലജ ചെറുവോട്ട്, അഷറഫ് മാളികണ്ടി, ഇ.സി. മിനി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27186/jawaharlal-nehru-palliative-care-society-organized-a-volunteer-meeting-perambra)