---
title: "റബര്‍, സ്‌പൈസസ് ആക്ടുകള്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ല; ടി.എം. ജോസഫ് "
english_title: "Rubber and Spices Acts will not be allowed to be enforced; T.M. Joseph"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27193/rubber-and-spices-acts-will-not-be-allowed-to-be-enforced-tm-joseph"
published_at: "2022-02-19T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621091a01410a_0000 WATERMARK.jpg"
keywords: []
---

# റബര്‍, സ്‌പൈസസ് ആക്ടുകള്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ല; ടി.എം. ജോസഫ് 

> **Lead Summary:** **കൂരാച്ചുണ്ട്: **റബര്‍, സ്‌പൈസസ് ആക്ടുകള്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് ടി.എം. ജോസഫ്. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ റബര്‍ കര്‍ഷകരേയും സുഗന്ധവിള കര്‍ഷകരേയും ദ്രോഹകരമായി ബാധിക്കുന്ന റബര്‍, സ്പൈസസ് ആക്ടുകള്‍ നടപ്പിലാക്കാന്‍ കര്‍ഷകരുടെ കൊക്കില്‍ ജീവനുള്ളോടത്തോളം കാലം അനുവദിക്കുകയില്ലെന്ന് കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് അഭിപ്രായപ്പെട്ടു.

## Article Content

**കൂരാച്ചുണ്ട്: **റബര്‍, സ്‌പൈസസ് ആക്ടുകള്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് ടി.എം. ജോസഫ്. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ റബര്‍ കര്‍ഷകരേയും സുഗന്ധവിള കര്‍ഷകരേയും ദ്രോഹകരമായി ബാധിക്കുന്ന റബര്‍, സ്പൈസസ് ആക്ടുകള്‍ നടപ്പിലാക്കാന്‍ കര്‍ഷകരുടെ കൊക്കില്‍ ജീവനുള്ളോടത്തോളം കാലം അനുവദിക്കുകയില്ലെന്ന് കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് (എം) കൂരാച്ചുണ്ട് മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ആക്ട് നിലവില്‍ വന്നാല്‍ റബര്‍ ബോര്‍ഡിനേയും, സ്‌പൈസസ് ബോര്‍ഡ് നേയും കൂച്ച് വിലങ്ങ് ഇടുന്നതായിരിക്കുമെന്നും കര്‍ഷകന്റെ ഉല്‍പ്പന്നങ്ങള്‍ എവിടേയും വില്‍ക്കുവാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുകയും ചെയ്യുന്ന ഈ ആക്ട് നടപ്പിലാക്കിയാല്‍ കേന്ദ്ര സര്‍ക്കാരിന് ഒരിക്കല്‍ കൂടി കര്‍ഷകരോട് പൊതുമാപ്പ് പറയേണ്ട ഗതികേട് വരുമെന്നും ടി.എം ജോസഫ് കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് വില്‍സണ്‍ പാത്തിച്ചാലില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെകട്ടറി കെ.കെ. നാരായണന്‍, എം.സി. ജോയ്, അരുണ്‍ ജോസ്, സിനി ഷിജോ, ജോസഫ് വെട്ടുകല്ലേല്‍, ബേബി പൂവത്തിങ്കല്‍, സനീഷ് ജെയിംസ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27193/rubber-and-spices-acts-will-not-be-allowed-to-be-enforced-tm-joseph)