---
title: "മുതുകാട് താഴ അങ്ങാടിയില്‍ മലയോര മേഖലയില്‍ കാട്ടുമൃഗ ശല്യം രൂക്ഷമാകുന്നു "
english_title: "Wildlife disturbance intensifies in the hilly region at Muthukadu Lower Market"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27205/wildlife-disturbance-intensifies-in-the-hilly-region-at-muthukadu-lower-market"
published_at: "2022-02-19T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62109e38414f2_0000 WATERMARK.jpg"
keywords: []
---

# മുതുകാട് താഴ അങ്ങാടിയില്‍ മലയോര മേഖലയില്‍ കാട്ടുമൃഗ ശല്യം രൂക്ഷമാകുന്നു 

> **Lead Summary:** **മുതുകാട്**: മുതുകാട് താഴ അങ്ങാടിയില്‍ മലയോര മേഖലയില്‍ കാട്ടുമൃഗ ശല്യം രൂക്ഷമാകുന്നു. കാട്ടുമൃഗ ശല്യത്തിനെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തില്‍ ഏഴാം വാര്‍ഡില്‍ താഴെ അങ്ങാടി ഭാഗത്ത് വള്ളിത്തോട്ടത്തില്‍ സഫിയയുടെ കപ്പ കൃഷി കാട്ടുപന്നി നശിപ്പിച്ചു.

## Article Content

**മുതുകാട്**: മുതുകാട് താഴ അങ്ങാടിയില്‍ മലയോര മേഖലയില്‍ കാട്ടുമൃഗ ശല്യം രൂക്ഷമാകുന്നു. കാട്ടുമൃഗ ശല്യത്തിനെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തില്‍ ഏഴാം വാര്‍ഡില്‍ താഴെ അങ്ങാടി ഭാഗത്ത് വള്ളിത്തോട്ടത്തില്‍ സഫിയയുടെ കപ്പ കൃഷി കാട്ടുപന്നി നശിപ്പിച്ചു.

കൃഷിയിറക്കി അധിക നാളാകുന്നതിനു മുമ്പ് കാട്ടുപന്നികള്‍ മണ്ണ് കുത്തിയിളക്കി വിളകളടക്കം നശിപ്പിക്കുന്നത് പതിവ് കാഴ്ചയാണ്. ഈ മേഖലയില്‍ പന്നി ശല്യം രൂക്ഷമായതിനാല്‍ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. വാര്‍ഡ് അംഗം രാജേഷ് തറവട്ടത്ത് കൃഷി നാശം ഉണ്ടായ മേഖല സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27205/wildlife-disturbance-intensifies-in-the-hilly-region-at-muthukadu-lower-market)