---
title: "സ്ത്രീ വായന പ്രോത്സാഹിപ്പിക്കാന്‍ ഷീ -റീഡ് & ലീഡ് പദ്ധതിയുമായി അസറ്റ് പേരാമ്പ്ര."
english_title: "Asset Perambra launches She-Read & Lead project to promote female reading."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/272076/asset-perambra-launches-she-read-lead-project-to-promote-female-reading"
published_at: "2025-02-22T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b97fbce78b7_asatt.JPG"
keywords: []
---

# സ്ത്രീ വായന പ്രോത്സാഹിപ്പിക്കാന്‍ ഷീ -റീഡ് & ലീഡ് പദ്ധതിയുമായി അസറ്റ് പേരാമ്പ്ര.

> **Lead Summary:** **പേരാമ്പ്ര: **ലോക മാതൃഭാഷാ ദിനത്തില്‍ സ്ത്രീ വായന പ്രോത്സാഹിപ്പിക്കുക, വനിതാ ശാക്തീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുക ,സ്ത്രീകളുടെ പദവി ഉയര്‍ത്തുക,സ്ത്രീകളുടെ കാഴ്ചപാട് സ്വീകരിക്കുക,അവരെ അറിയാന്‍ ശ്രമിക്കുക എന്നീ ലക്ഷ്യങ്ങളോടെ അസറ്റ് പേരാമ്പ്ര ഷീ റീഡ് &ലീഡ് വനിതാ ശാക്തീകരണ പദ്ധതിആരംഭിച്ചു.

## Article Content

**പേരാമ്പ്ര: **ലോക മാതൃഭാഷാ ദിനത്തില്‍ സ്ത്രീ വായന പ്രോത്സാഹിപ്പിക്കുക, വനിതാ ശാക്തീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുക ,സ്ത്രീകളുടെ പദവി ഉയര്‍ത്തുക,സ്ത്രീകളുടെ കാഴ്ചപാട് സ്വീകരിക്കുക,അവരെ അറിയാന്‍ ശ്രമിക്കുക എന്നീ ലക്ഷ്യങ്ങളോടെ അസറ്റ് പേരാമ്പ്ര ഷീ റീഡ് &ലീഡ് വനിതാ ശാക്തീകരണ പദ്ധതിആരംഭിച്ചു.

ചാലിക്കരയില്‍ ഹരിത സ്പര്‍ശവുമായി സഹകരിച്ച് നടത്തിയ ആദ്യ ഗ്രൂപ്പിന്റെ ഉദ്ഘാടനം പ്രശസ്ത കവി വീരാന്‍ കുട്ടി നിര്‍വ്വഹിച്ചു. എസ്.കെ. അസ്സൈനാര്‍ അധ്യക്ഷത വഹിച്ചു.കേരളം അടുത്ത കാലത്ത് കണ്ട പ്രവര്‍ത്തനങ്ങളില്‍ നിശ്ശബ്ദ വിപ്ലവത്തിന് തുടക്കം കുറിക്കുന്ന പ്രവര്‍ത്തനമാണ് അസറ്റ് നടപ്പിലാക്കുന്നതെന്ന് വീരാന്‍ കുട്ടി അഭിപ്രായപ്പെട്ടു.

അസറ്റ് ചെയര്‍മാന്‍ സി.എച്ച് ഇബ്രാഹിം കുട്ടി മാതൃഭാഷാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും പദ്ധതി വിശദീകരിക്കുകയും ചെയ്തു. അസറ്റ് ഡയറക്ടര്‍മാരായ ചിത്രരാജന്‍, സൗദ റഷീദ്, ലീന വിജയന്‍ ,സാഫി താഴെക്കങ്ങി, വി.എം സലീന, ടി.കെ ജാഷിദ, എസ്.കെ നഫീസ, കെ.എം ശാമില്‍, പി.സി സിറാജ്, അസറ്റ് ജനറല്‍ സെക്രട്ടറി നസീര്‍ നൊച്ചാട് എന്നിവര്‍ സംസാരിച്ചു. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ഇരുപത് കേന്ദ്രങ്ങളില്‍ അന്‍പത് വീതം അംഗങ്ങളുള്ള ഗ്രൂപ്പുകള്‍ ആരംഭിക്കും.

പ്രതിമാസ പുസ്തക ചര്‍ച്ച, ലൈബ്രറി പുസ്തക കൈമാറ്റം, ശാക്തീകരണ ക്ലാസുകള്‍ സംഘടിപ്പിക്കുമെന്നും,മൂന്നു മാസത്തിലൊരിക്കല്‍ 1000 വനിതകളുടെ സംഗമം മണ്ഡലാടിസ്ഥാനത്തില്‍ പ്രശസ്തരെ പങ്കെടുപ്പിച്ചു നടത്തുമെന്നും , ഇരുപത് കേന്ദ്രങ്ങളിലേക്കും ആവശ്യമായ പുസ്തകങ്ങള്‍, ഫാകല്‍റ്റികള്‍ അസറ്റ് ലഭ്യമാക്കുമെന്നും പദ്ധതി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/272076/asset-perambra-launches-she-read-lead-project-to-promote-female-reading)