---
title: "സ്വയം അറിയുക; സെമിനാര്‍ സംഘടിപ്പിച്ച് സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ്് കോളേജ്"
english_title: "Know Yourself; Silver Arts and Science College organizes seminar"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/272100/know-yourself-silver-arts-and-science-college-organizes-seminar"
published_at: "2025-02-22T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b990d69a0b8_silver.JPG"
keywords: []
---

# സ്വയം അറിയുക; സെമിനാര്‍ സംഘടിപ്പിച്ച് സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ്് കോളേജ്

> **Lead Summary:** **പേരാമ്പ്ര : **സില്‍വര്‍ കോളേജ് പ്ലെയ്‌സ്‌മെന്റ് സെല്‍ ഈ മാസം 26-ാം തിയ്യതി കോളേജില്‍ വെച്ച് നടത്തുന്ന ജോബ് ഫെയറില്‍ പങ്കെടുക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം അറിയുക എന്ന ലക്ഷ്യത്തോടെ പരിശീലനം നല്‍കി.

## Article Content

**പേരാമ്പ്ര : **സില്‍വര്‍ കോളേജ് പ്ലെയ്‌സ്‌മെന്റ് സെല്‍ ഈ മാസം 26-ാം തിയ്യതി കോളേജില്‍ വെച്ച് നടത്തുന്ന ജോബ് ഫെയറില്‍ പങ്കെടുക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം അറിയുക എന്ന ലക്ഷ്യത്തോടെ പരിശീലനം നല്‍കി.

പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോളേജ് ഗവേണിങ്ങ് ബോഡി ചെയര്‍മാന്‍ ഏ.കെ തറുവയി ഹാജി നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സി.വിനോദ് കുമാര്‍ അധ്യക്ഷതവഹിച്ചു. ഇന്റര്‍വ്യു അഭിമുഖികരണം എന്ന വിഷയത്തില്‍ കെ.ടി.ദിനേശനും, ക്രിറേറ്റിവിറ്റി ആന്റ് ക്രിറ്റിക്കല്‍ തിങ്കിങ്ങ് എന്ന വിഷയത്തില്‍ ടി. സലിമും ,ബയോ ഡാറ്റ തയ്യാറാക്കല്‍ എന്ന വിഷയത്തില്‍ മിഥുന്‍ ഡി രാജും ക്ലാസ്സെടുത്തു.

ഫൈനല്‍ ഇയര്‍ പി.ജി, യുജി ജി.ജയരാജന്‍, വി.എസ് രമണന്‍ , ടി.എം അമല്‍ദേവ്എന്നിവര്‍ സംസാരിച്ചു .ജയരാജന്‍ കല്പകശ്ശേരി സ്വാഗതം പറഞ്ഞ ചടങ്ങിന് നിത ഒ.വി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/272100/know-yourself-silver-arts-and-science-college-organizes-seminar)