---
title: " കല്പത്തൂരിടം പരദേവത ക്ഷേത്രമഹോത്സവവും കല്പ്പത്തൂര്‍ ഫെസ്റ്റും ഫെബ്രുവരി 23 ന്"
english_title: "Kalpatthur Paradevata Temple Festival and Kalpatthur Fest on February 23"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/272178/kalpatthur-paradevata-temple-festival-and-kalpatthur-fest-on-february-23"
published_at: "2025-02-22T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b9e07816c93_aweq.jpg"
keywords: []
---

#  കല്പത്തൂരിടം പരദേവത ക്ഷേത്രമഹോത്സവവും കല്പ്പത്തൂര്‍ ഫെസ്റ്റും ഫെബ്രുവരി 23 ന്

> **Lead Summary:** **പേരാമ്പ്ര:** മലബാറിലെ പരദേവത ക്ഷേത്രങ്ങളില്‍ പ്രസിദ്ധമായ കല്പ്പത്തൂരിടം പരദേവത ക്ഷേത്ര മഹോത്സവവും കല്പത്തൂര്‍ ഫെസ്റ്റും 2025 ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 4 വരെ വിവിധ പരിപാടികളോടെ നടത്തപ്പെടുമെന്ന് സംഘാടകര്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര:** മലബാറിലെ പരദേവത ക്ഷേത്രങ്ങളില്‍ പ്രസിദ്ധമായ കല്പ്പത്തൂരിടം പരദേവത ക്ഷേത്ര മഹോത്സവവും കല്പത്തൂര്‍ ഫെസ്റ്റും 2025 ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 4 വരെ വിവിധ പരിപാടികളോടെ നടത്തപ്പെടുമെന്ന് സംഘാടകര്‍ അറിയിച്ചു.

കല്പത്തൂര്‍ ഫെസ്റ്റിന്റെ ഉദ്ഘാടനം ഫെബ്രുവരി 23 ന് വൈകുന്നേരം നടക്കുന്ന ഘോഷയാത്രക്ക് ശേഷം കല്പത്തൂര്‍ ഇഎംഎസ് സ്റ്റേഡിയം വേദിയില്‍ വെച്ച് പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. കെ.എന്‍.എ ഖാദര്‍ മുൻ എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് മഹാത്മാ കലാവേദി അവതരിപ്പിക്കുന്ന കലാപരിപാടികള്‍ അരങ്ങേറും.

24 ന് ജാനു തമാശകള്‍ ടീം അവതരിപ്പിക്കുന്ന സ്റ്റേജ് ഷോ അരങ്ങേറും. 25 ന് ജെവിസി കല്പത്തൂര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍. 26 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം ഷാഫി പറമ്പില്‍ എംപി നിര്‍വ്വഹിക്കും. കെ.പി മോഹനന്‍ എംഎല്‍എ പ്രഭാഷണവും തുടര്‍ന്ന് മലയാളം കലാവേദിയുടെ കലാപരിപാടികളും നടക്കും.

27 ന് ക്ഷേത്രാങ്കണത്തില്‍ വ്യാസന്‍ പാലക്കാടിന്റ പ്രഭാഷണം തുടര്‍ന്ന് സംഗീത കച്ചേരിയും നടക്കും. 28 ന് ഞരളത്ത് ഹരിഗോവിന്ദന്‍ നയിക്കുന്ന ഹരിഗോവിന്ദ ഗീതം സോപാന സംഗീത പരിപാടി അരങ്ങേറും. 01 ന് വൈകുന്നേരം അരിചാര്‍ത്ത്, പ്രാദേശിക കലാപരിപാടികള്‍. 02 ന് നായാട്ട് വരവ്, വാളെഴുന്നള്ളത്ത്, കരോക്കെ ഗാനമേള, തിറകള്‍, പൂക്കലശം.

03 ന് വൈകുന്നേരം ഇളനീര്‍ കുല വരവുകള്‍, ഭഗവതി തിറ, കനലാട്ടം, തുടര്‍ന്ന് മെഗാഷോ. 04 ന് വൈകുന്നേരം കാഴ്ച ശീവേലി, തായമ്പക ഗാനമഞ്ജരി, കുളിച്ചാറാട്ട് എഴുന്നള്ളത്ത്, തേങ്ങ ഏറും പാട്ടും കരിമരുന്നു പ്രയോഗം എന്നിവ ഉണ്ടാവുമെന്ന് സ്വാഗത സംഘം ഭാരവാഹികളായ പി സന്തോഷ് കുമാര്‍, ഷിജു കെ ദാസ്, കെ.ടി മനോജ് കുമാര്‍, പി.എം രമില്‍, കെ.പി ബിജു എന്നിവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/272178/kalpatthur-paradevata-temple-festival-and-kalpatthur-fest-on-february-23)