---
title: "വില്ലേജ് ഓഫീസ് ധര്‍ണ്ണ നടത്തി നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി "
english_title: "Nochad Mandal Congress Committee staged a dharna at the village office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/272186/nochad-mandal-congress-committee-staged-a-dharna-at-the-village-office"
published_at: "2025-02-22T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b9e7509ce4c_1oipo.jpg"
keywords: []
---

# വില്ലേജ് ഓഫീസ് ധര്‍ണ്ണ നടത്തി നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി 

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൊച്ചാട് വില്ലേജ് ഓഫീസിനു മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൊച്ചാട് വില്ലേജ് ഓഫീസിനു മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.

സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിര്‍ദ്ദേശങ്ങള്‍ക്കും, ഭൂനികുതി 50 % വര്‍ദ്ധിപ്പിച്ചതിനുമെതിരെയാണ് ധര്‍ണ്ണ നടത്തിയത്. പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മധു കൃഷ്ണന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.വി ദിനേശന്‍ അധ്യക്ഷത വഹിച്ചു.

പി.എം പ്രകാശന്‍, ഇ.ടി ഹമീദ്, ഒ.എം രാജന്‍, പി.സി കുഞ്ഞമ്മദ്, കെ.സി ഗോപാലന്‍, പി. മൂസ്സക്കുട്ടി, റഫീഖ് കല്ലോത്ത്, റഷീദ് ചെക്യാലത്ത്, എ. ഗോവിന്ദന്‍, എം.കെ ദിനേശന്‍, മിന കുഞ്ഞമ്മദ്, മുനീര്‍ പൂക്കടവത്ത്, കെ.വി ശശികുമാര്‍, രബിന്‍ ചന്ദ്രന്‍, കെ.എം മനോജ് കുമാര്‍, വത്സന്‍, എ.വി സന്തോഷ്, ബേബി വേട്ടു വെച്ചേരി, സീന മണക്കാട്ടില്‍, വത്സല, ടി.വി സീന തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/272186/nochad-mandal-congress-committee-staged-a-dharna-at-the-village-office)