---
title: "മരുതേരി ചെറുകാശി ശിവക്ഷേത്രം ശിവരാത്രി ആറാട്ട് മഹോത്സവത്തിന് കൊടിയേറി "
english_title: "Marutheri Cherukashi Shiva Temple was flagged off for Shivaratri Aarat Mahotsavam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/272208/marutheri-cherukashi-shiva-temple-was-flagged-off-for-shivaratri-aarat-mahotsavam"
published_at: "2025-02-22T22:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ba05579ae99_1weee.jpg"
keywords: []
---

# മരുതേരി ചെറുകാശി ശിവക്ഷേത്രം ശിവരാത്രി ആറാട്ട് മഹോത്സവത്തിന് കൊടിയേറി 

> **Lead Summary:** **പേരാമ്പ്ര: **മരുതേരി ചെറുകാശി ശിവക്ഷേത്രം ശിവരാത്രി ആറാട്ട് മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പുതുശ്ശേരി ഇല്ലത്ത് വിഷ്ണു നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രം മേല്‍ശാന്തി കക്കാട് ഇല്ലത്ത് കേശവന്‍ നമ്പൂതിരിയുടെയും കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റം നടന്നത്.

## Article Content

**പേരാമ്പ്ര: **മരുതേരി ചെറുകാശി ശിവക്ഷേത്രം ശിവരാത്രി ആറാട്ട് മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പുതുശ്ശേരി ഇല്ലത്ത് വിഷ്ണു നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രം മേല്‍ശാന്തി കക്കാട് ഇല്ലത്ത് കേശവന്‍ നമ്പൂതിരിയുടെയും കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റം നടന്നത്.

ഫെബ്രുവരി 22 മുതല്‍ 28 വരെയാണ് ക്ഷേത്ര മഹോത്സവം. 22 ന് വൈകുന്നേരം കൊടിയേറ്റത്തിനു ശേഷം ഗുരുശ്രേഷ്ഠ എ.കെ.ബി നായരുടെ ആധ്യാത്മിക പ്രഭാഷണം, തായമ്പക നടന്നു. 23 ന് രാത്രി 8 മണി മുതല്‍ പ്രദേശിക കാല കാരന്‍മാരുടെ കലാപരിപാടികള്‍. 24 ന് രാത്രി 7 മണിക്ക് സര്‍പ്പബലി.

25 ന് ഉപദേവന്‍ മാര്‍ക്ക് കലശം, പത്മമിട്ട് പൂജ, ഭഗവതിസേവ, ക്ഷേത്ര ചടങ്ങുകള്‍, വൈകുന്നേരം 5 മണിക്ക് പിടിയരി വരവ്, രാത്രി 8 ന് ശിവശക്തി കളരി സംഘം പേരാമ്പ്ര അവതരിപ്പിക്കുന്ന കളരിപ്പയറ്റ്, 9 ന് കണ്ണൂര്‍ താവം ഗ്രാമവേദി അവതരിപ്പിക്കുന്ന വടക്കന്‍ പെരുമ. 26 ന് ശിവരാത്രി, അഭിഷേകം, ക്ഷേത്ര ചടങ്ങുകള്‍, വൈകുന്നേരം 6 ന് താലപ്പൊലി, രാത്രി തിരുവാതിര, 10 ന് ശിവരാത്രി പൂജ. 12 ന് കെ.ഇ.കെ നാടകനിലയം കോഴിക്കോട് അവതരിപ്പിക്കുന്ന നാടകം 'പോക്കുവെയില്‍ പക്ഷികള്‍ '.

27 ന് രാത്രി 9 മണിക്ക് കാഞ്ഞിലശ്ശേരി വിനോദ് മാരാറും സംഘവും നയിക്കുന്ന പാണ്ടിമേളത്തിന്റെ അകമ്പടിയോട് കൂടി പള്ളിവേട്ട പള്ളിക്കുറുപ്പ്. 28 ന് ഗണപതി ഹോമം, പള്ളിയുണര്‍ത്തല്‍, ആറാട്ട്, കണി കാണിക്കല്‍, ഉഷപൂജ, ആറാട്ട് ഹോമം, ആറാട്ട് ബലി, 25 കലശം, ഉച്ചപൂജ, അവ സ്രാവം തളിച്ച് ശ്രീഭൂതബലി, കൊടിയിറക്കല്‍ തുടങ്ങിയവ നടക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/272208/marutheri-cherukashi-shiva-temple-was-flagged-off-for-shivaratri-aarat-mahotsavam)