---
title: "പേരാമ്പ്ര പഴയ മാര്‍ക്കറ്റിലെ കെട്ടിടത്തിന് മുകളില്‍ തീപിടുത്തം"
english_title: "Fire breaks out on top of building in Perambra old market"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/272382/fire-breaks-out-on-top-of-building-in-perambra-old-market"
published_at: "2025-02-23T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bb2fa59a746_fire.jpg"
keywords: []
---

# പേരാമ്പ്ര പഴയ മാര്‍ക്കറ്റിലെ കെട്ടിടത്തിന് മുകളില്‍ തീപിടുത്തം

> **Lead Summary:** **പേരാമ്പ്ര:** പഴയ മാര്‍ക്കറ്റില്‍ കെട്ടിടത്തിനു മുകളില്‍ തീ പിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്ന് വൈകിട്ട് നാലുമണിയോടുകൂടിയാണ് സംഭവം.

## Article Content

**പേരാമ്പ്ര:** പഴയ മാര്‍ക്കറ്റില്‍ കെട്ടിടത്തിനു മുകളില്‍ തീ പിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്ന് വൈകിട്ട് നാലുമണിയോടുകൂടിയാണ് സംഭവം.

പഴയ മാര്‍ക്കറ്റിലെ എകെബി വെജിറ്റബിള്‍സിന്റെ കെട്ടിടത്തിന്റെ മുകളില്‍ വളര്‍ന്നുനില്‍ക്കുന്ന ഉണക്ക പുല്ലുകള്‍ക്കാണ് തീ പിടിച്ചത്. പെട്ടന്ന് തന്നെ തീ അണച്ചതിനാല്‍ മറ്റ് കെട്ടിടത്തിലേക്ക് തീ പടരാതെ അപകടം ഒഴിവായി.

ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണം എന്നാണ് ലഭിച്ച വിവരം. പേരാമ്പ്ര ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/272382/fire-breaks-out-on-top-of-building-in-perambra-old-market)