---
title: "ചെമ്പ്ര റോഡ് പ്രവൃത്തിയില്‍ സര്‍ക്കാര്‍ അനാസ്ഥക്കെതിരെ കോണ്‍ഗ്രസ്സ് പിഡബ്ല്യുഡി മാര്‍ച്ച് നടത്തുന്നു"
english_title: "Congress PWD marches against government negligence in Chembra road work"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27242/congress-pwd-marches-against-government-negligence-in-chembra-road-work"
published_at: "2022-02-19T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6210c38736f86_0000 WATERMARK.jpg"
keywords: []
---

# ചെമ്പ്ര റോഡ് പ്രവൃത്തിയില്‍ സര്‍ക്കാര്‍ അനാസ്ഥക്കെതിരെ കോണ്‍ഗ്രസ്സ് പിഡബ്ല്യുഡി മാര്‍ച്ച് നടത്തുന്നു

> **Lead Summary:** ** പേരാമ്പ്ര:** എട്ടു മാസങ്ങള്‍ കൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കാമെന്ന 2019 ലെ കരാര്‍ ഉറപ്പിച്ച ചെമ്പ്ര റോഡിന്റെ പ്രവൃത്തി രണ്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പൂര്‍ത്തീയാക്കാത്ത സര്‍ക്കാര്‍ അനാസ്ഥക്കെതിരെ ശക്തമായ സമരപരിപാടികള്‍ക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്നു. ഉണ്ണിക്കുന്ന് മേഖലയിലെ മൂന്ന് സി.യു.സി കളുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് കാര്യങ്ങള്‍ അവതരിപ്പിക്കുകയും, ആദ്യഘട്ട സമരപരിപാടികള്‍ക്കും തുടക്കമിട്ടിരുന്നു.

## Article Content

** പേരാമ്പ്ര:** എട്ടു മാസങ്ങള്‍ കൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കാമെന്ന 2019 ലെ കരാര്‍ ഉറപ്പിച്ച ചെമ്പ്ര റോഡിന്റെ പ്രവൃത്തി രണ്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പൂര്‍ത്തീയാക്കാത്ത സര്‍ക്കാര്‍ അനാസ്ഥക്കെതിരെ ശക്തമായ സമരപരിപാടികള്‍ക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്നു. ഉണ്ണിക്കുന്ന് മേഖലയിലെ മൂന്ന് സി.യു.സി കളുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് കാര്യങ്ങള്‍ അവതരിപ്പിക്കുകയും, ആദ്യഘട്ട സമരപരിപാടികള്‍ക്കും തുടക്കമിട്ടിരുന്നു.

പേരാമ്പ്ര മുതല്‍ പുറ്റംപൊയില്‍ വരെ 2.2 കിലോമീറ്റര്‍ ദൂരം 5.5 മീറ്റര്‍ വീതിയില്‍ പുനര്‍ നിര്‍മ്മിക്കാനുള്ള പ്രവൃത്തിയാണിത്. അഴുക്കുചാല്‍ നിര്‍മ്മാണവും, ചിലയിടങ്ങില്‍ റോഡ് ഉയര്‍ത്തലും, കുറക്കലും, കലുങ്ക് നിര്‍മ്മാണവുമെല്ലാം പ്രവൃത്തിയുടെ എസ്റ്റിമേറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും രണ്ട് വര്‍ഷം പിന്നിട്ടിട്ടും 30% പ്രവൃത്തി പോലും പൂര്‍ത്തീകരിച്ചിട്ടില്ലെന്നും നിലവില്‍ പ്രവൃത്തി മുടങ്ങിയ സാഹചര്യവുമാണുള്ളതെന്നും അവര്‍ പറഞ്ഞു.

റോഡിന്റെ നിലവിലെ അവസ്ഥ പ്രദേശവാസികള്‍ക്ക് വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കികൊണ്ടിരിക്കുകയാണ്. പ്രവൃത്തിയുടെ ഭാഗമായി വാഹനങ്ങള്‍ കടന്നു പോകുന്ന റോഡ് സൈഡില്‍ അലക്ഷ്യമായി നിക്ഷേപിച്ച മണ്ണ് പൊടിയായി മാറി സമീപ വീടുകളിലും കടകളിലും യാത്രക്കാരിലുമൊക്കെ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി കൊണ്ടിരിക്കുന്നു.

റോഡിലെ കുഴികളും, അലക്ഷ്യമായി ഇറക്കി വെച്ച മെറ്റീരിയല്‍സുമൊക്കെ കാരണം ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും അപകടങ്ങള്‍ പെരുകുന്നതിനും കാരണമാകുന്നുണ്ട്. ഈയൊരു സാഹചര്യം കണക്കിലെടുത്ത് 25 ാം തിയ്യതി വെള്ളിയാഴ്ച കാലത്ത് പിഡബ്ല്യുഡി മാര്‍ച്ച് നടത്താന്‍ പേരാമ്പ്ര ചെമ്പ്ര റോഡ് കേന്ദ്രീകരിച്ചുള്ള വിവിധ സി.യു.സി (കോണ്‍ഗ്രസ്സ് യൂണിറ്റ് കമ്മിറ്റി) തീരുമാനിച്ചിരിക്കുന്നു.

വെള്ളിയാഴ്ച കാലത്ത് 10.30 ന് ഉണ്ണിക്കുന്ന് പഴയ വാട്ടര്‍ ടാങ്കിനടുത്തു നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് 11 മണിക്ക് പിഡബ്ല്യുഡി ഓഫീസിന് മുന്‍പില്‍ എം.പി കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു. ഒരു നാടിന്റെ ജനകീയ വിഷയത്തില്‍ ശക്തമായ ഇടപെടല്‍ നടത്തി കൊണ്ടിരിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സമരപരിപാടികള്‍ക്ക് മുഴുവന്‍ ജനാധിപത്യ വിശ്വാസിയുടെയും പിന്‍ന്തുണ ഉണ്ടാവണമെന്ന് കണ്‍വീനര്‍ സമരസമിതി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27242/congress-pwd-marches-against-government-negligence-in-chembra-road-work)