---
title: "നസീര്‍ നൊച്ചാട് പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ്- ജില്ലാ കോഡിനേറ്റര്‍ "
english_title: "Nasir Nochad Priyadarshini Publications- District Coordinator at kozhikkode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/272423/nasir-nochad-priyadarshini-publications-district-coordinator-at-kozhikkode"
published_at: "2025-02-24T00:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bb6b546e324_naseer.jpg"
keywords: []
---

# നസീര്‍ നൊച്ചാട് പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ്- ജില്ലാ കോഡിനേറ്റര്‍ 

> **Lead Summary:** **കോഴിക്കോട്: **കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് സൊസൈറ്റിയുടെ ജില്ലാ കോഡിനേറ്ററായി നസീര്‍ നൊച്ചാടിനെ നിയമിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിയും പ്രീദര്‍ശിനി പബ്ലിക്കേഷന്‍സ് വൈസ് ചെയര്‍മാനുമായ അഡ്വ പഴകുളം മധു ആണ് നസീര്‍ നൊച്ചാടിനെ നിയമിച്ച വിവരം അറിയിച്ചത്.

## Article Content

**കോഴിക്കോട്: **കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് സൊസൈറ്റിയുടെ ജില്ലാ കോഡിനേറ്ററായി നസീര്‍ നൊച്ചാടിനെ നിയമിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിയും പ്രീദര്‍ശിനി പബ്ലിക്കേഷന്‍സ് വൈസ് ചെയര്‍മാനുമായ അഡ്വ പഴകുളം മധു ആണ് നസീര്‍ നൊച്ചാടിനെ നിയമിച്ച വിവരം അറിയിച്ചത്.

കോഴിക്കോട് ജില്ലയില്‍ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക, പുസ്തക പ്രസിദ്ധീകരണം, ചര്‍ച്ചകള്‍, സാംസ്‌കാരിക യാത്രകള്‍ തുടങ്ങിയവ ഏകോപിപ്പിക്കുക തുടങ്ങിയവയാണ് ചുമതലകള്‍. നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനും അധ്യാപക പരിശീലകനുമായ ഇദ്ദേഹം നിരവധി സാംസ്‌കാരിക സംഘടനകളുടെ ഭാരവാഹിയാണ്.

അധ്യാപക മികവിനും സംഘാടനത്തിനും ഗുരുശ്രേഷ്ഠ പുരസ്‌കാരം, റോട്ടറി നാഷന്‍ ബില്‍ഡര്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണ രംഗത്ത് ജില്ലയിലെ സജീവ സാന്നിധ്യമാണ്.

ഗ്ലോബ് പ്രോജക്ടിന്റെ പരിശീലകനാണ്. കുട്ടികളുടെ ലോകത്തിലെ ആദ്യത്തെ ഇന്റര്‍നെറ്റ് റേഡിയോയായ സാഹിതിവാണിയുടെ കോഫൗണ്ടറും സാഹിതി തിരുവനന്തപുരത്തിന്റെ അക്കാദമിക് ഡയറക്ടറുമാണ് നസീര്‍ നൊച്ചാട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/272423/nasir-nochad-priyadarshini-publications-district-coordinator-at-kozhikkode)