---
title: "ആവള കോരന്‍കുളങ്ങര പരദേവതാ ക്ഷേത്രോത്സവം കൊടിയേറി"
english_title: "Avala Korankulangara Paradevata Temple festival flagged off"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/272424/avala-korankulangara-paradevata-temple-festival-flagged-off"
published_at: "2025-02-24T00:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bb6edfbd57f_kui.jpg"
keywords: []
---

# ആവള കോരന്‍കുളങ്ങര പരദേവതാ ക്ഷേത്രോത്സവം കൊടിയേറി

> **Lead Summary:** **പേരാമ്പ്ര:** ആവള കോരന്‍കുളങ്ങര പരദേവതാ ക്ഷേത്രോത്സവം കൊടിയേറി. ഫെബ്രുവരി 27, 28, മാര്‍ച്ച് 1 തിയ്യതികളിലാണ് ഉത്സവം. 27 ന് വൈകുന്നേരം ഇളനീര്‍കുല വരവ്, വിശേഷാല്‍ പൂജകള്‍, ദീപാരാധന.

## Article Content

**പേരാമ്പ്ര:** ആവള കോരന്‍കുളങ്ങര പരദേവതാ ക്ഷേത്രോത്സവം കൊടിയേറി. ഫെബ്രുവരി 27, 28, മാര്‍ച്ച് 1 തിയ്യതികളിലാണ് ഉത്സവം. 27 ന് വൈകുന്നേരം ഇളനീര്‍കുല വരവ്, വിശേഷാല്‍ പൂജകള്‍, ദീപാരാധന.

28 ന് തായമ്പക, പൂക്കലശം വരവ്, കളമെഴുത്തും പാട്ടും, വാളെഴുന്നള്ളത്ത്, സോപാന നൃത്തം, തേങ്ങയേറ്. മാര്‍ച്ച് 1 ന് രാവിലെ നടക്കുന്ന വേട്ടക്കൊരുമകന്‍ പരദേവതയുടെ തിറയോടെ ഉത്സവം സമാപിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/272424/avala-korankulangara-paradevata-temple-festival-flagged-off)