---
title: "ഹെവന്‍സ് പ്രീ സ്‌കൂള്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു"
english_title: "Heavens Pre School organized the anniversary celebration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/272464/heavens-pre-school-organized-the-anniversary-celebration"
published_at: "2025-02-24T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bbf88368d0b_hevan.JPG"
keywords: []
---

# ഹെവന്‍സ് പ്രീ സ്‌കൂള്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര **: ഹെവന്‍സ് പ്രീ സ്‌കൂള്‍ ഒമ്പതാം വാര്‍ഷികാഘോഷവും കോണ്‍വെക്കേഷന്‍ സെറിമണിയും സംഘടിപ്പിച്ചു. ഓര്‍ഫനേജ് കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ. ടി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഹെവന്‍സ് പ്രീ സ്‌കൂള്‍ പ്രസിഡണ്ട് കെ മുബീര്‍ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര **: ഹെവന്‍സ് പ്രീ സ്‌കൂള്‍ ഒമ്പതാം വാര്‍ഷികാഘോഷവും കോണ്‍വെക്കേഷന്‍ സെറിമണിയും സംഘടിപ്പിച്ചു. ഓര്‍ഫനേജ് കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ. ടി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഹെവന്‍സ് പ്രീ സ്‌കൂള്‍ പ്രസിഡണ്ട് കെ മുബീര്‍ അധ്യക്ഷത വഹിച്ചു.

ഗാന രചയിതാവും ഗായകനുമായ ജാബിര്‍ സുലൈം മുഖ്യഥിതിയായി. പ്രിന്‍സിപ്പല്‍ യു നജ്മ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദാറുന്നുജും ഓര്‍ഫനേജ് കമ്മിറ്റിക്ക് കീഴില്‍ പുതുതായി ആരംഭിക്കുന്ന ഹാബിറ്റ്‌സ് സ്‌കൂളിന്റെ പ്രഖ്യാപനം കമ്മിറ്റിയുടെ പ്രസിഡണ്ട് പ്രൊഫ. സി ഉമ്മര്‍ നിര്‍വഹിച്ചു. സെക്രട്ടറി പി.കെ ഇബ്രാഹിം ഉപഹാര സമര്‍പ്പണം നടത്തി.

ചടങ്ങില്‍ ട്രഷറര്‍ കെ ഇമ്പിച്യാലി, ജോയിന്‍ സെക്രട്ടറി പി.എം യൂനുസ്, കമ്മിറ്റി അംഗങ്ങളായ ടി അബ്ദുസ്സലാം, എ.കെ അബ്ദുല്‍ അസീസ്, വി.ടി സുബൈദ, ടി ഷൈമ, വി.പി അഷ്റഫ്, കെ.ടി ഇസ്മായില്‍, മാനേജര്‍ സി സലീം, ജമാഅതെ ഇസ്ലാമി വനിതാ വിഭാഗം കണ്‍വീനര്‍ പി.കെ ആയിഷ, എന്‍ഐഎംഎല്‍പി സ്‌കൂള്‍ പ്രധാനധ്യാപിക ഇ ആയിഷ, ദാറുന്നുജും സെക്കണ്ടറി മദ്രസ പ്രിന്‍സിപ്പല്‍ സി മൊയ്ദു മൗലവി, എംപിടിഎ പ്രസിഡന്റ് ഫസ്‌ന ഷൗക്കത്ത് എന്നിവര്‍ സംസാരിച്ചു.

പിടിഎ പ്രസിഡന്റ്  സി.കെ ജറീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കമ്മിറ്റി അംഗം സിറാജ് മേപ്പയ്യൂര്‍ നന്ദിയും പറഞ്ഞു. റംസാന്‍ അസീസ് ഖിറാഅത് നടത്തി. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/272464/heavens-pre-school-organized-the-anniversary-celebration)