---
title: "മലബാര്‍ ചാലഞ്ചേഴ്സ് ഫുട്ബോള്‍ ക്ലബ്ബ് അക്കാദമിയുടെ ജേഴ്സി പ്രകാശനം ചെയ്തു"
english_title: "Malabar Challengers Football Club Academy jersey released"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/272538/malabar-challengers-football-club-academy-jersey-released"
published_at: "2025-02-24T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bc302bb3946_JEYSI.JPG"
keywords: []
---

# മലബാര്‍ ചാലഞ്ചേഴ്സ് ഫുട്ബോള്‍ ക്ലബ്ബ് അക്കാദമിയുടെ ജേഴ്സി പ്രകാശനം ചെയ്തു

> **Lead Summary:** **കോഴിക്കോട്: **പ്രമുഖ ഫുട്‌ബോള്‍ ക്ലബായ മലബാര്‍ ചാലഞ്ചേഴ്‌സ് അക്കാദമിയുടെ നേത്യത്വത്തില്‍ ജേഴ്‌സി പ്രകാശനം ചെയ്തു.പെരുന്തുരുത്തിഭാരതീയ വിദ്യാഭവന്‍ സ്‌കൂളില്‍ നടന്ന ചടങ്ങ് റിട്ട.പൊലീസ് ഓഫീസറും സിനിമാ നടനുമായ അബു സലീം ജേഴ്സി പ്രകാശനം ചെയ്തു.

## Article Content

**കോഴിക്കോട്: **പ്രമുഖ ഫുട്‌ബോള്‍ ക്ലബായ മലബാര്‍ ചാലഞ്ചേഴ്‌സ് അക്കാദമിയുടെ നേത്യത്വത്തില്‍ ജേഴ്‌സി പ്രകാശനം ചെയ്തു.പെരുന്തുരുത്തിഭാരതീയ വിദ്യാഭവന്‍ സ്‌കൂളില്‍ നടന്ന ചടങ്ങ് റിട്ട.പൊലീസ് ഓഫീസറും സിനിമാ നടനുമായ അബു സലീം ജേഴ്സി പ്രകാശനം ചെയ്തു.

എം എസ് ആര്‍ എഫ് ഡയറക്ടര്‍ ഡോ. മനോജ് കലൂര്‍ ജേഴ്സി ഏറ്റുവാങ്ങി. എം എസ് ആര്‍ എഫ് എം ഡി രാജ്മോഹന്‍ റിട്ട. ഐ പി എസ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ചെയര്‍മാന്‍ എ. കെ. ബി നായര്‍ മുഖ്യ പ്രഭാഷണം നടത്തി.

സജീവ് ബാബു കുറുപ്പ് പദ്ധതി വിശദീകരിച്ചു. എം സി എഫ് സി സ്പോര്‍ട്ടിങ്ങ് ഡയരക്ടര്‍ അരുണ്‍ കെ. നാണു, ചീഫ് കോച്ച് കെ. എം. അഷ്‌ക്കര്‍, അസിസ്റ്റന്റ് കോച്ച് പ്രേംസിങ്ങ് ബോറ എന്നിവര്‍ നേതൃത്വം നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ശ്രീജ ഉണ്ണികൃഷ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ജെ. അമൃത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/272538/malabar-challengers-football-club-academy-jersey-released)