---
title: "പുലിയെ കണ്ടതായി നാട്ടുകാര്‍; വളര്‍ത്തുനായയെ കടിച്ചുകൊന്നു"
english_title: "Locals said they saw a tiger; A pet dog was bitten to death"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/272568/locals-said-they-saw-a-tiger-a-pet-dog-was-bitten-to-death"
published_at: "2025-02-24T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bc4106e9c9a_qwer.jpg"
keywords: []
---

# പുലിയെ കണ്ടതായി നാട്ടുകാര്‍; വളര്‍ത്തുനായയെ കടിച്ചുകൊന്നു

> **Lead Summary:** **കോഴിക്കോട് :** കോഴിക്കോട് തോട്ടുമുക്കത്ത് പുലിയെ കണ്ടതായി നാട്ടുകാര്‍. വന്യമൃഗം വളര്‍ത്തുനായയെ കടിച്ചുകൊന്നു. കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം മാടാമ്പി കാക്കനാട് മാത്യുവിന്റെ വീട്ടിലെ വളര്‍ത്തു നായയെയാണ് കടിച്ചുകൊന്നത്. ചങ്ങലയില്‍ നായയുടെ തലമാത്രമാണ് ഉള്ളത്. നായയെ കൊണ്ടുപോയത് പുലി ആണെന്നാണ് നാട്ടുകാരുടെ സംശയം. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

## Article Content

**കോഴിക്കോട് :** കോഴിക്കോട് തോട്ടുമുക്കത്ത് പുലിയെ കണ്ടതായി നാട്ടുകാര്‍. വന്യമൃഗം വളര്‍ത്തുനായയെ കടിച്ചുകൊന്നു. കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം മാടാമ്പി കാക്കനാട് മാത്യുവിന്റെ വീട്ടിലെ വളര്‍ത്തു നായയെയാണ് കടിച്ചുകൊന്നത്. ചങ്ങലയില്‍ നായയുടെ തലമാത്രമാണ് ഉള്ളത്. നായയെ കൊണ്ടുപോയത് പുലി ആണെന്നാണ് നാട്ടുകാരുടെ സംശയം. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

പീടികപ്പാറ സെക്ഷന്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി സുബീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് എത്തിയത്. കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മലയോരമേഖലയില്‍ കഴിഞ്ഞ കുറേ ദിവസമായി പുലിയെ കണ്ടതായി നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.

രാത്രി ഏകദേശം പതിനൊന്നര ആയപ്പോള്‍ രണ്ട് നായ്ക്കളും വല്ലാതെ കുരച്ചു എന്നും കള്ളന്‍മാരാണോ എന്ന് നോക്കാന്‍ എഴുന്നേറ്റ് വന്ന് ലൈറ്റടിച്ച് നോട്ടിയെങ്കിലും ആരേയും കണ്ടില്ല. ഒരു നായ് മാത്രം അനങ്ങുന്നില്ല. അടുത്ത് ചെന്ന് നോക്കിയപ്പോള്‍ രക്തം വാര്‍ന്ന് നായയുടെ തലമാത്രമാണ് ചങ്ങലയില്‍ കണ്ടത് എന്ന് വീട്ടുകാര്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/272568/locals-said-they-saw-a-tiger-a-pet-dog-was-bitten-to-death)