---
title: "ചരിത്ര പ്രദര്‍ശനമൊരുക്കി സികെജി മെമ്മോറിയല്‍ ഗവ. കോളെജ്"
english_title: "CKG Memorial Govt. College organizes historical exhibition"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/272576/ckg-memorial-govt-college-organizes-historical-exhibition"
published_at: "2025-02-24T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bc4acf97430_silver.JPG"
keywords: []
---

# ചരിത്ര പ്രദര്‍ശനമൊരുക്കി സികെജി മെമ്മോറിയല്‍ ഗവ. കോളെജ്

> **Lead Summary:** **പേരാമ്പ്ര: ** സികെജി മെമ്മോറിയല്‍ ഗവ. കോളെജില്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷം സഫലത്തിന്റെ ഭാഗമായി ചരിത്ര പ്രദര്‍ശനം സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും, നാട്ടുകാര്‍ക്കുമായി പിജി ഹിസ്റ്ററി വിഭാഗമാണ് പ്രദര്‍ശനമൊരുക്കിയത്

## Article Content

**പേരാമ്പ്ര: ** സികെജി മെമ്മോറിയല്‍ ഗവ. കോളെജില്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷം സഫലത്തിന്റെ ഭാഗമായി ചരിത്ര പ്രദര്‍ശനം സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും, നാട്ടുകാര്‍ക്കുമായി പിജി ഹിസ്റ്ററി വിഭാഗമാണ് പ്രദര്‍ശനമൊരുക്കിയത്

ഫ്രെയിം ഓഫ് പാസ്റ്റ് എന്ന പേരില്‍ കോളെജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചരിത്ര പ്രദര്‍ശനത്തില്‍ കോളെജിന്റെ ചരിത്ര മ്യൂസിയത്തിലെയും കോളെജ് ജീവനക്കാരനായ സജീഷ് മുണ്ടക്കലിന്റെ അപൂര്‍വ്വ പുരാവസ്തു ശേഖരണങ്ങളുടെയും പ്രദര്‍ശനമാണ് ഒരുക്കിയിട്ടുള്ളത്.

പഴയകാലത്ത് വീടുകളില്‍ ഉപയോഗിച്ചിരുന്ന വിളക്കുകള്‍, അളവ് പാത്രങ്ങള്‍, വാല്‍വ് റേഡിയോ, ടെലഫോണ്‍, എഴുത്തോല, പാത്രങ്ങള്‍, പാദരക്ഷകള്‍, പെട്ടികള്‍, സ്റ്റാമ്പുകള്‍, പഴയതും പുതിയതുമായ നാണയങ്ങള്‍ തുടങ്ങിയവയുടെയും ഗാന്ധിജിയുടെ ജീവിതത്തിലെ അപൂര്‍വ്വ ഫോട്ടോകള്‍ എന്നിവയുടെയും പ്രദര്‍ശനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

സമീപ പ്രദേശങ്ങളിലെ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധിപേരാണ് പ്രദര്‍ശനം കാണാന്‍ എത്തിയത്. സികെജി ഗവ. കോളെജ് ചരിത്ര വിഭാഗം മുന്‍ മേധാവി റിട്ട പ്രൊഫ എം.കെ പീതാംബരന്‍ ചരിത്ര പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.കോളെജ് പ്രിന്‍സിപ്പാള്‍ ഡോ.കെ.ലിയ അധ്യക്ഷത വഹിച്ചു.

സജീഷ് മുണ്ടക്കല്‍, വൈസ്പ്രിന്‍സിപ്പാള്‍ ഡോ.കെ.പി പ്രിയദര്‍ശന്‍, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീനി മനത്താനത്ത്, കെ.കെ രാജന്‍, കോളെജ് യൂണിയന്‍ ചെയര്‍മാന്‍ അഭിനന്ദ് എന്നിവര്‍ സംസാരിച്ചു. ചരിത്ര വിഭാഗം മേധാവി ഡോ. മുജീബ് റഹ്‌മാന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ചരിത്ര വിഭാഗം അസിസ്റ്റന്റ് എ.പി രഞ്ജിത്ത് കുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/272576/ckg-memorial-govt-college-organizes-historical-exhibition)