---
title: "ബാരിക്കേഡില്‍ ആറ് വയസ്സുകാരിയുടെ തല കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്‌സ് "
english_title: "Six-year-old girl's head stuck in barricade; Firefighters as rescuers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/272594/six-year-old-girls-head-stuck-in-barricade-firefighters-as-rescuers"
published_at: "2025-02-24T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bc5756c0073_fty.jpg"
keywords: []
---

# ബാരിക്കേഡില്‍ ആറ് വയസ്സുകാരിയുടെ തല കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്‌സ് 

> **Lead Summary:** **വടകര: **ഗവ. ഹോസ്പിറ്റല്‍ ഫാര്‍മസിക്ക് മുന്‍പിലുള്ള ബാരിക്കേഡില്‍ ആറുവയസുകാരിയുടെ തല കുടുങ്ങി. താഴെ അങ്ങാടി സ്വദേശിനിയായ കുട്ടിയുടെ തലയാണ് കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ ബാരിക്കേഡിനുള്ളില്‍ കുടുങ്ങിയത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം.

## Article Content

**വടകര: **ഗവ. ഹോസ്പിറ്റല്‍ ഫാര്‍മസിക്ക് മുന്‍പിലുള്ള ബാരിക്കേഡില്‍ ആറുവയസുകാരിയുടെ തല കുടുങ്ങി. താഴെ അങ്ങാടി സ്വദേശിനിയായ കുട്ടിയുടെ തലയാണ് കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ ബാരിക്കേഡിനുള്ളില്‍ കുടുങ്ങിയത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം.

രക്ഷിതാവിനൊപ്പം ആശുപത്രിയിലെത്തിയതായിരുന്നു കുട്ടി. അമ്മ ഫാര്‍മസിയില്‍ നിന്ന് മരുന്ന് വാങ്ങുമ്പോള്‍ കുട്ടി ബാരിക്കേഡിന് സമീപം കളിക്കുകയായിരുന്നു. ഇതിനിടെയാണ് ബാരിക്കേഡിനുള്ളില്‍ തല കുടുങ്ങിയത്. ഉടനെ അവിടെ ഉണ്ടായിരുന്നവര്‍ വടകര ഫയര്‍ സ്റ്റേഷനില്‍ വിവരം അറിയിച്ചു.

സ്റ്റേഷന്‍ ഓഫിസര്‍ പി.ഒ വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ സേനാംഗങ്ങള്‍ ഹൈഡ്രോളിക് കട്ടര്‍ & ഡര്‍ എന്നിവയുടെ സഹായത്തോടെ ബാരിക്കേഡ് മുറിച്ച് മാറ്റി. കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

അസി.സ്റ്റേഷന്‍ ഓഫീസര്‍ പി വിജിത്ത് കുമാര്‍, സീനിയര്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ ദീപക് ആര്‍, ഫയര്‍& റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍) സന്തോഷ്, ബിനീഷ്, ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ മാരായ മനോജ് കിഴക്കേക്കര, അഖില്‍, ജിബിന്‍, ജയകൃഷ്ണന്‍, അഹമ്മദ് അജ്മല്‍, ഹോം ഗാര്‍ഡ്സ് രതീഷ്, സത്യന്‍ എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/272594/six-year-old-girls-head-stuck-in-barricade-firefighters-as-rescuers)