---
title: " കല്‍പ്പത്തൂര്‍ വായനശാല അപകടം; പരുക്കേറ്റത് പെരുവണ്ണാമൂഴി, മാനന്തവാടി സ്വദേശികള്‍ക്ക് "
english_title: "Kalpathur library accident; The injured were the natives of Peruvannamoozhi and Mananthavadi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/272757/kalpathur-library-accident-the-injured-were-the-natives-of-peruvannamoozhi-and-mananthavadi"
published_at: "2025-02-25T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bd602620eb4_acsi.JPG"
keywords: []
---

#  കല്‍പ്പത്തൂര്‍ വായനശാല അപകടം; പരുക്കേറ്റത് പെരുവണ്ണാമൂഴി, മാനന്തവാടി സ്വദേശികള്‍ക്ക് 

> **Lead Summary:** **പേരാമ്പ്ര:** കല്‍പ്പത്തൂര്‍ വായനശാലയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ പെരുവണ്ണാമൂഴി, മാനന്തവാടി സ്വദേശികളായ യുവാക്കള്‍ക്ക് പരുക്ക്.

## Article Content

**പേരാമ്പ്ര:** കല്‍പ്പത്തൂര്‍ വായനശാലയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ പെരുവണ്ണാമൂഴി, മാനന്തവാടി സ്വദേശികളായ യുവാക്കള്‍ക്ക് പരുക്ക്.

പേരാമ്പ്ര മേപ്പയ്യൂര്‍ റോഡില്‍ കല്‍പ്പത്തൂര്‍ വായനശാലയില്‍ നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയായിരുന്നു.

പെരുവണ്ണാമൂഴി സ്വദേശി അശ്വിന്‍, മാനന്തവാടി സ്വദേശി അഭിനന്ദ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്ന് പുലര്‍ച്ചെ 5.30 ഓടുകൂടിയാണ് അപകടമുണ്ടായത്.

കൊയിലാണ്ടിയില്‍ നിന്നും വരികയായിരുന്ന ബൈക്കില്‍ കടിയങ്ങാട് ടര്‍ഫില്‍ കളിയും കഴിഞ്ഞ് തിക്കോടി ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാര്‍ വന്നിടിച്ചാണ് അപകടമുണ്ടായത്.

വായനശാല കൊളോപാറക്ക് സമീപത്ത് വെച്ച് ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരെ 10 മീറ്റര്‍ ഓളം ദൂരെ ഇടിച്ചുതെറിപ്പിച്ച നിലയിലും, കാര്‍ കെഎസ്ഇബി എച്ച്ഡി ലൈനും വീടിന്റെ മതിലും തകര്‍ത്ത നിലയിലുമാണ് ഉണ്ടായിരുന്നത്.

പരുക്കേറ്റ ഇവരെ പ്രദേശവാസികള്‍ ഉടന്‍ പേരാമ്പ്രയിലെ ആശുപത്രിയില്‍ എത്തിച്ചു. സാരമായി പരുക്കേറ്റ യുവാക്കളെ പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/272757/kalpathur-library-accident-the-injured-were-the-natives-of-peruvannamoozhi-and-mananthavadi)