---
title: "കോണ്‍ഗ്രസിന് ഒരു ആസ്ഥാനമെന്ന ചിരകാല അഭിലാഷം യാഥാര്‍ത്ഥ്യമാവുന്നു"
english_title: "The lifelong ambition of a headquarters for the Congress is coming true at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/272829/the-lifelong-ambition-of-a-headquarters-for-the-congress-is-coming-true-at-perambra"
published_at: "2025-02-25T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bd919214bc4_congress.JPG"
keywords: []
---

# കോണ്‍ഗ്രസിന് ഒരു ആസ്ഥാനമെന്ന ചിരകാല അഭിലാഷം യാഥാര്‍ത്ഥ്യമാവുന്നു

> **Lead Summary:** **പേരാമ്പ്ര:** കിഴക്കന്‍ പേരാമ്പ്രയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചിരകാല അഭിലാഷമായിരുന്ന കോണ്‍ഗ്രസിന് ഒരു ആസ്ഥാനമെന്നത് യാഥാര്‍ത്ഥ്യമാവുകയാണെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര:** കിഴക്കന്‍ പേരാമ്പ്രയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചിരകാല അഭിലാഷമായിരുന്ന കോണ്‍ഗ്രസിന് ഒരു ആസ്ഥാനമെന്നത് യാഥാര്‍ത്ഥ്യമാവുകയാണെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ അറിയിച്ചു.

സ്വാതന്ത്ര്യ സമര കാലം മുതല്‍ ദേശീയപ്രസ്ഥാനത്തിന് മികച്ച വേരോട്ടമുണ്ടായിരുന്ന ഈ നാട് ജാതി മത ചിന്തകള്‍ക്കും അപ്പുറമായിരുന്നു. നാട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അശ്രാന്ത പരിശ്രമത്തിലൂടെയാണ് ഓഫീസിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

വിളയാട്ടു കണ്ടി മുക്കില്‍ അതിവിശാലമായ സൗകര്യത്തോടെയാണ് ഈസ്റ്റ് പേരാമ്പ്ര മേഖല കോണ്‍ഗ്രസ് കമ്മിറ്റിക്ക് വേണ്ടി ഓഫീസ് നിര്‍മ്മിച്ചത്.

കോണ്‍ഗ്രസ് ഭവന്‍ എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന പ്രസ്തുത ഓഫീസിന്റെ ഉദ്ഘാടനം ഫെബ്രുവരി 26 ന് വൈകുന്നേരം 3 മണിക്ക് വിളയാട്ടുകണ്ടി മുക്കില്‍ വെച്ച് വടകര എംപി. ഷാഫി പറമ്പില്‍ നിര്‍വ്വഹിക്കും.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ്  അഡ്വ.

കെ. പ്രവീണ്‍ കുമാര്‍ മുഖ്യാതിഥിയായിരിക്കും. മറ്റ് പ്രമുഖ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും. കൂടാതെ ചടങ്ങില്‍ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കുമെന്നും സ്വാഗതം സംഘം ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/272829/the-lifelong-ambition-of-a-headquarters-for-the-congress-is-coming-true-at-perambra)