---
title: "ഹൈ-ഫ്‌ലയേഴ്സ് ഫൗണ്ടേഷനല്‍ സ്‌കൂള്‍ ഒന്നാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു"
english_title: "High-Flyers Foundational School organized its first anniversary celebration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/272833/high-flyers-foundational-school-organized-its-first-anniversary-celebration"
published_at: "2025-02-25T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bd964f5b3e4_0000_ATTACH__copy.JPG"
keywords: []
---

# ഹൈ-ഫ്‌ലയേഴ്സ് ഫൗണ്ടേഷനല്‍ സ്‌കൂള്‍ ഒന്നാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര: **ഹൈ-ഫ്‌ലയേഴ്സ് ഫൗണ്ടേഷനല്‍ സ്‌കൂള്‍ ഒന്നാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. റെയിന്‍ബോ റാപ്‌സഡീസ്-2സ25 എന്ന പേരില്‍ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം മലബാര്‍ സഹോദയ ജനറല്‍ സെക്രട്ടറിയും, ഗ്രന്ഥകര്‍ത്താവുമായ ഡോക്ടര്‍ സലില്‍ ഹസ്സന്‍ നിര്‍വഹിച്ചു.

## Article Content

**പേരാമ്പ്ര: **ഹൈ-ഫ്‌ലയേഴ്സ് ഫൗണ്ടേഷനല്‍ സ്‌കൂള്‍ ഒന്നാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. റെയിന്‍ബോ റാപ്‌സഡീസ്-2സ25 എന്ന പേരില്‍ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം മലബാര്‍ സഹോദയ ജനറല്‍ സെക്രട്ടറിയും, ഗ്രന്ഥകര്‍ത്താവുമായ ഡോക്ടര്‍ സലില്‍ ഹസ്സന്‍ നിര്‍വഹിച്ചു.

സ്‌കൂള്‍ ഡയറക്ടര്‍ ജാസിര്‍ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സോണി ടിവി സൂപ്പര്‍സ്റ്റാര്‍ സിംഗര്‍ ദേവന ശ്രീയ, സീ കേരളം ഡ്രാമ ജൂനിയര്‍ ഫൈനലിസ്റ്റും സിനിമ-സീരിയല്‍ ബാലനടിയുമായ വേദ ലക്ഷ്മി എല്‍.ഡി തുടങ്ങിയവര്‍ മുഖ്യാതിഥികളായി. കുട്ടികളുടെ വ്യത്യസ്തങ്ങളായ പരിപാടികള്‍ അരങ്ങേറി.

സൈക്കോളജിസ്റ്റ് അഫ്‌ന അബ്ദുല്‍നാഫി, പിടിഎ പ്രസിഡണ്ട് പി. ഫാത്തിമ റിനു, വൈസ് പ്രസിഡണ്ട് ഒ.കെ സുരഭിഎക്‌സിക്യൂട്ടീവ് അംഗങ്ങളായ എ.കെ സുഭാഷ്, , അന്‍ഷ അസീസ്, പി.റഹ്‌മത്ത് ,ബിജു ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.സ്‌കൂള്‍ വാര്‍ഷിക റിപ്പോര്‍ട്ട് കെ.ഷിഫാന അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഷംന റാഫി സ്വാഗതം പറഞ്ഞ ചടങ്ങിന് എന്‍.പി മാഷിദ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/272833/high-flyers-foundational-school-organized-its-first-anniversary-celebration)