---
title: " പേരാമ്പ്രയില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ച് ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ "
english_title: "National Farmers Workers Federation organizes evening dharna at Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/272849/national-farmers-workers-federation-organizes-evening-dharna-at-perambra"
published_at: "2025-02-25T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bda0c4bd918_1conges.JPG"
keywords: []
---

#  പേരാമ്പ്രയില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ച് ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ 

> **Lead Summary:** **പേരാമ്പ്ര :** സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ പേരാമ്പ്രയില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര :** സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ പേരാമ്പ്രയില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു.

വന്യജീവി അക്രമണം തടയുന്നതില്‍ പരാജയപ്പെട്ട വനം മന്ത്രി രാജിവെക്കുക, കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 5000 രൂപയാക്കി വര്‍ധിപ്പിക്കുക, വര്‍ദ്ധിപ്പിച്ച കറന്റ് ചാര്‍ജും ഭൂ നികുതിയും പിന്‍വലിക്കുക, വിലക്കയറ്റം തടയുക, മാവേലി സ്റ്റോറില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ നടത്തിയത്.

ഡികെടിഎഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സായാഹ്ന ധര്‍ണ്ണ സംസ്ഥാന പ്രസിഡന്റ് യു.വി. ദിനേശ് മണി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എന്‍. ഹരിദാസന്‍ അധ്യക്ഷത വഹിച്ചു.

ഡികെടിഎഫ് ജില്ല പ്രസിഡന്റ് മനോജ് കുമാര്‍ പാലങ്ങാട്, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സി. രാധാകൃഷ്ണന്‍, സംസ്ഥാന സമിതി അംഗം മഹിമ രാഘവന്‍ നായര്‍, പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് പി.എസ്. സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി യു.കെ. അശോകന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് സത്യന്‍ കല്ലോട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/272849/national-farmers-workers-federation-organizes-evening-dharna-at-perambra)