---
title: "പ്രഥമ ശുശ്രൂഷ പരിശീലനവും സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്സും "
english_title: "First aid training and safety awareness class at kuttiyadi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/272854/first-aid-training-and-safety-awareness-class-at-kuttiyadi"
published_at: "2025-02-25T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bda60d8673c_akl.JPG"
keywords: []
---

# പ്രഥമ ശുശ്രൂഷ പരിശീലനവും സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്സും 

> **Lead Summary:** **പേരാമ്പ്ര :** കുറ്റ്യാടി ഐഡിയല്‍ പബ്ലിക് സ്‌കൂളില്‍ അഗ്‌നി സുരക്ഷ ബോധവല്‍ക്കരണ ക്ലാസ്സും പ്രഥമ ശുശ്രൂഷ പരിശീലന പരിപാടിയും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര :** കുറ്റ്യാടി ഐഡിയല്‍ പബ്ലിക് സ്‌കൂളില്‍ അഗ്‌നി സുരക്ഷ ബോധവല്‍ക്കരണ ക്ലാസ്സും പ്രഥമ ശുശ്രൂഷ പരിശീലന പരിപാടിയും സംഘടിപ്പിച്ചു.

സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി പ്രഥമ ശുശ്രൂഷ പരിശീലനവും അഗ്‌നിബാധ പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ച് വിശദീകരിച്ചതോടൊപ്പം ഫയര്‍ എക്സ്റ്റിങ്യൂഷറുകള്‍ ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക പരിശീലനവും നല്‍കി. പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തിലെ സീനിയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ ക്ലാസ് നയിച്ചു.

പാചകവാതക സിലിണ്ടര്‍ അപകടങ്ങളെ കുറിച്ചും ഗ്യാസ് ചോര്‍ച്ച ഉണ്ടായാല്‍ ചെയ്യേണ്ട പ്രതിരോധ മാര്‍ഗങ്ങളും വിശദമാക്കി.

അവശ്യഘട്ടങ്ങളില്‍ സി പി ആര്‍ കൊടുക്കുന്ന രീതികള്‍ കുട്ടികളെ പരിശീലിപ്പിച്ചു. വിവിധതരം റോപ്പ് റെസ്‌ക്യൂ പ്രവര്‍ത്തനങ്ങളിലും കുട്ടികള്‍ക്ക് പ്രായോഗിക പരിശീലനം കൊടുത്തു.

മുഹമ്മദ് റിഫാദിന്റെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ പരിപാടിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.എം സാദിഖ് സ്വാഗതം പറഞ്ഞു. അധ്യാപകരായ ശാന്ത, നജാത് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ദുആ തവക്കുല്‍ ചടങ്ങിന് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/272854/first-aid-training-and-safety-awareness-class-at-kuttiyadi)