---
title: " പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു"
english_title: "The woman died after childbirth at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/272889/the-woman-died-after-childbirth-at-perambra"
published_at: "2025-02-25T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bdd9ea70440_kannambath.jpg"
keywords: []
---

#  പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു

> **Lead Summary:** **പേരാമ്പ്ര**: പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു. ചേനോളി കണ്ണമ്പത്ത് സ്‌കൂളിന് സമീപം വെങ്ങളത്ത് കണ്ടിയില്‍ സരിത ആണ് മരിച്ചത്.

## Article Content

**പേരാമ്പ്ര**: പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു. ചേനോളി കണ്ണമ്പത്ത് സ്‌കൂളിന് സമീപം വെങ്ങളത്ത് കണ്ടിയില്‍ സരിത ആണ് മരിച്ചത്.

21 ന് സ്വകാര്യ മെഡിക്കല്‍ കോളെജ് ആശുപത്രിയിലായിരുന്നു പ്രസവം. തിങ്കളാഴ്ച വെന്റിലേറ്ററിലേക്ക് മാറ്റുകയും ഇന്ന് മരണം സംഭവിക്കുകയും ചെയ്തു.

ഭര്‍ത്താവ് പ്രസൂണ്‍ (ജിനീഷ് ഹോമിയോ മെഡിക്കല്‍സ്, കോഴിക്കോട്). മകള്‍ സ്വരാത്മിക. പിതാവ് പരേതനായ വാസുദേവന്‍. മാതാവ് തങ്കമണി. സഹോദരങ്ങള്‍ ബാബു, വിനീഷ്, സ്മിത. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/272889/the-woman-died-after-childbirth-at-perambra)