---
title: "മാതൃക ഇടവിള കൃഷി പദ്ധതി വിളവെടുപ്പുമായി പേരാമ്പ്ര വെസ്റ്റ് വനിതാസഹകരണ സംഘം "
english_title: "Perambra West Women's Co-operative Society with Model Intercropping Project Harvest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27292/perambra-west-womens-co-operative-society-with-model-intercropping-project-harvest"
published_at: "2022-02-19T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621109dba737e_vvvv - Copy (3) - Copy copy.jpg"
keywords: []
---

# മാതൃക ഇടവിള കൃഷി പദ്ധതി വിളവെടുപ്പുമായി പേരാമ്പ്ര വെസ്റ്റ് വനിതാസഹകരണ സംഘം 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര വെസ്റ്റ് വനിതാസഹകരണ സംഘം നടപ്പിലാക്കിയ മാതൃക ഇടവിള കൃഷി പദ്ധതിയായ ചേനകൃഷിയുടെ വിളവെടുപ്പും, വിത്ത്‌ചേന വിപണനോദ്ഘാടനവും പന്നിമുക്ക് സംഘം ഓഫീസിന് സമീപമുള്ള പന്നിയന്റവിട പറമ്പിലുള്ള കൃഷിയിടത്തില്‍ നടന്നു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര വെസ്റ്റ് വനിതാസഹകരണ സംഘം നടപ്പിലാക്കിയ മാതൃക ഇടവിള കൃഷി പദ്ധതിയായ ചേനകൃഷിയുടെ വിളവെടുപ്പും, വിത്ത്‌ചേന വിപണനോദ്ഘാടനവും പന്നിമുക്ക് സംഘം ഓഫീസിന് സമീപമുള്ള പന്നിയന്റവിട പറമ്പിലുള്ള കൃഷിയിടത്തില്‍ നടന്നു.

ഭക്ഷ്യ കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്ത സ്വാശ്രയ സമൂഹമായി മാറ്റുന്നതിനായുള്ള കേരള സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംഘം പേരാമ്പ്ര ചെറുവണ്ണൂര്‍ പഞ്ചായത്തുകളിലായി നടപ്പിലാക്കിയ സമഗ്രകാര്‍ഷിക പദ്ധതിയുടെ ഭാഗമായുള്ള വിളവെടുപ്പാണ് നടന്നത്.

വിളവെടുപ്പ് സഹകരണ വകുപ്പ് പ്ലാനിഗ് ജെആര്‍ എ.കെ ആഗസ്റ്റി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ സജീവന്‍ മുഖ്യതിഥിയായിരുന്നു.

വാര്‍ഡ് മെമ്പര്‍ ഇ.ടി. ഷൈജ വിത്ത് ചേന വിപണനോദ്ഘാടനം നിര്‍വ്വഹിച്ചു. സംഘം വൈസ് പ്രസിഡന്റ് രമാദേവി പി അധ്യക്ഷയായി. ചടങ്ങില്‍ എം.പി ഇന്ദിര, ചെറുവണ്ണൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ പി മോനിഷ, ചെറുവണ്ണൂര്‍ അഗ്രിക്കള്‍ച്ചര്‍ ഇപ്രൂവ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ് എന്‍.കെ വത്സന്‍, സഹകരണ വകുപ്പ് ഇന്‍സ്പെക്ടര്‍ സന്തോഷ്‌കുമാര്‍, അഡ്വ. സി.കെ വിനോദ്, സി സുരേന്ദ്രന്‍, സി.എം ശ്രീകല, ഷീബ കുന്നത്ത്, പി.കെ ഹാജറ തുടങ്ങിയവര്‍ സംസാരിച്ചു.

ചടങ്ങില്‍ സി സുജിത് സ്വാഗതവും വി.എം ശാന്ത നന്ദിയും പറഞ്ഞു. സംഘത്തിന്റെ നേതൃത്വത്തില്‍ ഹരിതഗ്രാമം പച്ചക്കറി കൃഷി പദ്ധതിയും, മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതിയായ കോഴിഗ്രാമം പദ്ധതിയും, ആടുവളര്‍ത്തല്‍ തുടങ്ങിയ പദ്ധതികളും നല്ലരീതിയില്‍ നടന്നുവരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27292/perambra-west-womens-co-operative-society-with-model-intercropping-project-harvest)