---
title: "തദ്ദേശ സ്വയം ഭരണ ദിനാചരണ പരിപാടികളുമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് "
english_title: "Perambra Block Panchayat with Local Self Government Day celebrations"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27301/perambra-block-panchayat-with-local-self-government-day-celebrations"
published_at: "2022-02-19T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621116e33fa58_vvvv - Copy (3) - Copy copy.jpg"
keywords: []
---

# തദ്ദേശ സ്വയം ഭരണ ദിനാചരണ പരിപാടികളുമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 

> **Lead Summary:** **പേരാമ്പ്ര**: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ബ്ലോക്ക് തലത്തില്‍ തദ്ദേശ സ്വയം ഭരണ ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര**: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ബ്ലോക്ക് തലത്തില്‍ തദ്ദേശ സ്വയം ഭരണ ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു.

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ 2020-21 വര്‍ഷത്തെ മഹാത്മ അവാര്‍ഡ് ജേതാക്കളായ നൊച്ചാട്, കായണ്ണ പഞ്ചായത്തുകളെ ചടങ്ങില്‍ ബേള്ാക്ക് പഞ്ചായത്ത് ആദരിച്ചു.

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ച പേരാമ്പ്ര ഗ്രാമ പഞ്ചായത്തിനും ഈ വര്‍ഷം 200 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ച ആദിവാസി വിഭാഗത്തില്‍പ്പെട്ട വാസു അമ്പലകുന്നിനും ചടങ്ങില്‍ ഉപഹാരം നല്‍കി.

വനമിത്ര പദ്ധതിയിലൂടെ ആദിവാസി വിഭാഗങ്ങളുടെ തൊഴിലും വരുമാനവും വര്‍ദ്ധിപ്പിച്ച ചക്കിട്ടപാറ സിഡിഎസ്സ് ചെയര്‍പേഴ്‌സണ്‍ ശോഭ പട്ടാണിക്കുന്നിനെയും ആദരിച്ചു. ബ്ലോക്ക് പ്രസിഡന്റ് എന്‍.പി. ബാബു അദ്ധ്യക്ഷനായി.

ആസൂത്രണ സമിതി വൈസ് പ്രസിഡന്റ് എം.കുഞ്ഞമ്മത് നവകേരള പദ്ധതിയെകുറിച്ച് പ്രഭാഷണം നടത്തി. ചടങ്ങിന് എസ്.കെ അസൈനാര്‍, ഏ.കെ ചന്ദ്രന്‍, കിഴക്കയില്‍ ബാലന്‍, പഞ്ചായത്തു പ്രസിഡന്റുമാരായ വി.കെ പ്രമോദ്, കെ സുനില്‍, കെ.കെ ബിന്ദു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ചടങ്ങില്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ സ്വാഗതവും ബ്ലോക്ക് സെക്രട്ടറി പി.വി. ബേബി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27301/perambra-block-panchayat-with-local-self-government-day-celebrations)