---
title: "വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന; നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കണ്ടെടുത്തു"
english_title: "Lightning inspection in commercial establishments; Prohibited plastic products were recovered"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/273014/lightning-inspection-in-commercial-establishments-prohibited-plastic-products-were-recovered"
published_at: "2025-02-26T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67beb2a8842db_pp.jpg"
keywords: []
---

# വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന; നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കണ്ടെടുത്തു

> **Lead Summary:** **പേരാമ്പ്ര**: പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പരിധിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനം കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് രൂപീകരിച്ച സ്‌ക്വാഡായ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തിയത്. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കണ്ടെടുത്തു.

## Article Content

**പേരാമ്പ്ര**: പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പരിധിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനം കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് രൂപീകരിച്ച സ്‌ക്വാഡായ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തിയത്. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കണ്ടെടുത്തു.

ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പരിധിയിലെ ബേക്കറി സ്ഥാപനങ്ങള്‍, ഹോട്ടല്‍സ്, സൂപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെ 32 സ്ഥാപനങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍, പ്ലാസ്റ്റിക് കത്തിക്കുന്നത് ശ്രദ്ധയില്‍ പെടുകയും ഫൈന്‍ ഈടാക്കുകയും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ പിടിച്ചെടുക്കുകയും ചെയ്തു. ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നല്പത്തിയയ്യായിരം രൂപ പിഴ ചുമത്തുകയും നോട്ടീസ് നല്‍കുകയും ചെയ്തു.

നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില്‍പന, ഉറവിട മാലിന്യ സംസ്‌കരണത്തിനും, മലിന ജല പരിപാലനത്തിനും ഉള്ള സംവിധാനങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് സംഘം പരിശോധിച്ചത്. വരും ദിവസങ്ങളിലും പരിശോധനയും നിരീക്ഷണവും തുടരും എന്ന് അധികൃതര്‍ അറിയിച്ചു.

ജില്ലയില്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തുടര്‍ച്ചയായ പരിശോധനയും നിരീക്ഷണവും ശക്തമാക്കിയതിന്റെ ഭാഗമായാണ് നടപടി. പരിശോധനയില്‍ തദ്ദേശ സ്വയംഭരണ വകുപ്പിലെ ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രജീഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സനില, ജോയന്റ് ഡയറക്ടര്‍ ഓഫീസ് ക്ലര്‍ക്ക് രഞ്ജിത്, ശുചിത്വ മിഷന്‍ യങ് പ്രൊഫഷണല്‍ എം സ്വാതി എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/273014/lightning-inspection-in-commercial-establishments-prohibited-plastic-products-were-recovered)