---
title: "പ്രവാസി ലീഗ് കുടുംബ സംഗമം സംഘടിപ്പിച്ചു"
english_title: "Pravasi League organized a family reunion at karayad arikkulam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/273032/pravasi-league-organized-a-family-reunion-at-karayad-arikkulam"
published_at: "2025-02-26T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bec4a41fcab_NEWS1.JPG"
keywords: []
---

# പ്രവാസി ലീഗ് കുടുംബ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **അരിക്കുളം**: കാരയാട് അരിക്കുളം പഞ്ചായത്ത് പ്രവാസിലീഗ് കുടുംബ സംഗമം സംഘടിപ്പിച്ചു. തമ്മലങ്ങാടിയില്‍ വെച്ച് നടന്ന പ്രാവാസി കുടുംബസംഗമം മണ്ഡലം പ്രവാസീ ലീഗ് ജനറല്‍ സെക്രട്ടറി മൊയ്തു പുറമണ്ണില്‍ ഉദ്ഘാടനം ചെയ്തു

## Article Content

**അരിക്കുളം**: കാരയാട് അരിക്കുളം പഞ്ചായത്ത് പ്രവാസിലീഗ് കുടുംബ സംഗമം സംഘടിപ്പിച്ചു. തമ്മലങ്ങാടിയില്‍ വെച്ച് നടന്ന പ്രാവാസി കുടുംബസംഗമം മണ്ഡലം പ്രവാസീ ലീഗ് ജനറല്‍ സെക്രട്ടറി മൊയ്തു പുറമണ്ണില്‍ ഉദ്ഘാടനം ചെയ്തു

കേരളത്തിന്റെ വികസ പ്രവര്‍ത്തിന് വലിയ സംഭാവന നല്‍കി പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചെത്തിയ മുഴുവന്‍ പ്രവാസികളെയും ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തണമെന്നും അവര്‍ക്ക് വേണ്ട ആനുകൂല്യങ്ങള്‍ നല്‍കണമെന്നും അരിക്കുളം പഞ്ചായത്ത് പ്രവാസിലീഗ് കുടുംബ സംഗമം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

പഞ്ചായത്ത് മുസ്ലിം ലിഗ്പ്രസിഡണ്ട് ഇ.കെ. അഹമ്മദ് മൗലവി അധ്യക്ഷനായി. കെ.സി റഫീഖ് മുഖ്യപ്രഭാഷണം നടത്തി .അബ്ദുറഹ്‌മാന്‍ മാവട്ട്,കെ.എം മുഹമ്മദ്, അമ്മത് പൊയിലങ്ങല്‍, കെ.സി. ഇബ്രാഹിം, അബ്ദുള്‍ സലാം തറമ്മല്‍, പി.പി.അമ്മത്, ഇ.കെ ബഷീര്‍, കെ.എം അബ്ദുള്‍സലാം , എന്‍.കെ കുഞ്ഞമ്മത്, ഹസ്സന്‍ മാവട്ട്,ഷമീം തറമ്മല്‍എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/273032/pravasi-league-organized-a-family-reunion-at-karayad-arikkulam)