---
title: "കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് ബോധവത്ക്കരണ ക്ലാസ്സുമായി ഒലീവ് പബ്‌ളിക് സ്‌കൂള്‍ "
english_title: "Olive Public School with an awareness class for teenage girls"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27305/olive-public-school-with-an-awareness-class-for-teenage-girls"
published_at: "2022-02-19T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62111ce8246e3_vvvv - Copy (3) - Copy copy.jpg"
keywords: []
---

# കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് ബോധവത്ക്കരണ ക്ലാസ്സുമായി ഒലീവ് പബ്‌ളിക് സ്‌കൂള്‍ 

> **Lead Summary:** ** പേരാമ്പ്ര: **ഒലീവ് പബ്‌ളിക് സ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലബിന്റെ ആദിമുഖ്യത്തില്‍ കൗമാരക്കാരായ പെണ്‍കുട്ടികള്‍ നേരിടുന്ന മാനസിക, ശാരീരിക പ്രശ്‌നങ്ങളും വ്യക്തിശുചിത്വവും എന്ന വിഷയത്തില്‍ കോഴിക്കോട് ഗവ: ജനറല്‍ ഹോസ്പ്പിറ്റലിലെ അഡോള്‍സെന്റ് കൗണ്‍സിലര്‍ ഗായത്രി വി.കെ ഓണ്‍ലൈന്‍ ബോധവത്ക്കരണ ക്ലാസ് നല്‍കി.

## Article Content

** പേരാമ്പ്ര: **ഒലീവ് പബ്‌ളിക് സ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലബിന്റെ ആദിമുഖ്യത്തില്‍ കൗമാരക്കാരായ പെണ്‍കുട്ടികള്‍ നേരിടുന്ന മാനസിക, ശാരീരിക പ്രശ്‌നങ്ങളും വ്യക്തിശുചിത്വവും എന്ന വിഷയത്തില്‍ കോഴിക്കോട് ഗവ: ജനറല്‍ ഹോസ്പ്പിറ്റലിലെ അഡോള്‍സെന്റ് കൗണ്‍സിലര്‍ ഗായത്രി വി.കെ ഓണ്‍ലൈന്‍ ബോധവത്ക്കരണ ക്ലാസ് നല്‍കി.

വളര്‍ച്ചയുടെ വിവിധ ഘട്ടത്തില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന മാനസിക ശാരീരിക പ്രശ്‌നങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നും, വ്യക്തിശുചിത്വത്തിന്റ അഭാവത്തില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന ശാരീരിക വെല്ലുവിളികളെക്കുറിച്ചും പെണ്‍കുഞ്ഞുങ്ങള്‍ക്ക് നല്‍കേണ്ട പോഷകാഹാരത്തെക്കുറിച്ചും അവര്‍ സംസാരിച്ചു.

രക്ഷിതാക്കളും കുട്ടികളും വിവിധ തരത്തിലുള്ള ആശങ്കകള്‍ അവരുമായി പങ്കുവച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.രാജന്റെ നേതൃത്വത്തില്‍ നടത്തിയ പരിപാടിക്ക് ഒലീവ് സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ് റിപ്പോര്‍ട്ടറായ ഹിസാന ആശംസയര്‍പ്പിച്ചു സംസാരിച്ചു.

അധ്യാപികയായ നഫീസ കെ.കെ സ്വാഗതവും സീഡ് കോര്‍ഡിനേറ്റര്‍ മിനി ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27305/olive-public-school-with-an-awareness-class-for-teenage-girls)