---
title: " ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജോബ് ഫെയര്‍ നടത്തി സില്‍വര്‍ കോളേജ്"
english_title: "Silver College held a job fair for candidates"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/273066/silver-college-held-a-job-fair-for-candidates"
published_at: "2025-02-26T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bedafb0fce2_silver.JPG"
keywords: []
---

#  ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജോബ് ഫെയര്‍ നടത്തി സില്‍വര്‍ കോളേജ്

> **Lead Summary:** **പേരാമ്പ്ര **: വിവിധ മേഖലയില്‍ ഉന്നത വിദ്യാഭ്യാസം കൈവരിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിക്ക് അവസരം ഒരുക്കിയിരിക്കുകയാണ് സില്‍വര്‍ കോളെജ് .അഭ്യസ്തവിദ്യരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നതോടൊപ്പം തൊഴില്‍ അവസരങ്ങളും കുറഞ്ഞു വരുന്നു.

## Article Content

**പേരാമ്പ്ര **: വിവിധ മേഖലയില്‍ ഉന്നത വിദ്യാഭ്യാസം കൈവരിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിക്ക് അവസരം ഒരുക്കിയിരിക്കുകയാണ് സില്‍വര്‍ കോളെജ് .അഭ്യസ്തവിദ്യരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നതോടൊപ്പം തൊഴില്‍ അവസരങ്ങളും കുറഞ്ഞു വരുന്നു.

തൊഴിലധിഷ്ഠിതവും അല്ലാത്തതുമായ കോഴ്‌സുകള്‍ കഴിഞ്ഞിറങ്ങിയ തൊഴിലന്വേഷകരായ യുവതക്ക് ഒരു കൈതാങായി മാറിയിരിക്കുകയാണ് പേരാമ്പ്ര സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജ് സംഘടിപ്പിച്ച ജോബ് ഫെയര്‍.

സില്‍വര്‍ കോളേജ് ഹാളില്‍ നടത്തിയ കോളേജ് ജോബ് ഫെയറില്‍ കേരളത്തിലും പുറത്തും പ്രശസ്തമായ 25 കമ്പനികള്‍ മേളയില്‍ പങ്കെടുത്തു. മേളയുടെ ഉദ്ഘാടനം കോളേജ് ഗവേണിങ്ങ് ബോഡി ചെയര്‍മാന്‍ ഏ.കെ തറുവയി ഹാജി നിര്‍വ്വഹിച്ചു.

പ്രിന്‍സിപ്പല്‍ ഡോ .സി വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. കര്‍മ്മ ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി ഡോ. പി.ടി അബ്ദുള്‍ അസീസ് വി. എസ് രമണന്‍ ,ജയരാജന്‍ കല്പകശ്ശേരി', കരിയര്‍ അക്കാദമി കോഡിനേറ്റര്‍ പി.ഏ ഫസല്‍ ഉല്‍ഹഖ്, ടി.ഷിജുകുമാര്‍ എന്നിവര്‍ സംസാരിച്ചു.

ഇരുനൂറിലധികം ആള്‍ക്കാര്‍ വിവിധ കമ്പനികളുടെ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു .അറുപത്തിമൂന്ന് ഉദ്യോഗാര്‍ത്ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/273066/silver-college-held-a-job-fair-for-candidates)