---
title: "വനിത ലീഗ് കണ്‍വെന്‍ഷനുമായി കായണ്ണ പഞ്ചായത്ത് "
english_title: "Kayanna Panchayat with Women's League Convention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27309/kayanna-panchayat-with-womens-league-convention"
published_at: "2022-02-19T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6211205a833a2_vvvv - Copy (3) - Copy copy.jpg"
keywords: []
---

# വനിത ലീഗ് കണ്‍വെന്‍ഷനുമായി കായണ്ണ പഞ്ചായത്ത് 

> **Lead Summary:** **കായണ്ണ ബസാര്‍ :** കായണ്ണ പഞ്ചായത്ത് വനിത ലീഗ് കണ്‍വെന്‍ഷന്‍ പേരാമ്പ്ര നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഷര്‍മിന കോമത്ത് ഉദ്ഘാടനം ചെയ്തു. വനിത ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഷൈല അഷറഫ് അധ്യക്ഷയായി.

## Article Content

**കായണ്ണ ബസാര്‍ :** കായണ്ണ പഞ്ചായത്ത് വനിത ലീഗ് കണ്‍വെന്‍ഷന്‍ പേരാമ്പ്ര നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഷര്‍മിന കോമത്ത് ഉദ്ഘാടനം ചെയ്തു. വനിത ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഷൈല അഷറഫ് അധ്യക്ഷയായി.

മുന്‍ പഞ്ചായത്തംഗം ടി.മുഹമ്മദിനെ ചടങ്ങില്‍ ആദരിച്ചു. പി.കെ.അബ്ദുള്‍ സലാം, എന്‍.വി.എ.റഹ്മാന്‍, സി.കെ.അസീസ്, പി.സി.അബൂബക്കര്‍, എന്‍.വി.പോക്കര്‍, നസീമ ഇസ്മയില്‍, ജാസ്മിന്‍ സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു.

കമ്മിറ്റി പുന:സംഘടിപ്പിച്ചു. ഭാരവാഹികള്‍ : ആസ്യ മുഹമ്മദ് ( പ്രസിഡണ്ട് ) , സി.കെസുലൈഖ., റസീന ബഷീര്‍ (വൈ.പ്രസി), നഷീദ നടുക്കണ്ടി (ജന. സെക്രട്ടറി) , ഫാസിന മുജീബ് , റൈഹാനത്ത് (ജോ. സെക്രട്ടറി), റസീന അഷറഫ് (ട്രഷറര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27309/kayanna-panchayat-with-womens-league-convention)