---
title: " നഴ്‌സറി ഫെസ്റ്റും അങ്കണവാടി കലോത്സവവും "
english_title: "Nursery Fest and Anganwadi Arts Festival at vengapatta"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/273099/nursery-fest-and-anganwadi-arts-festival-at-vengapatta"
published_at: "2025-02-26T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67beee842ed99_angan.jpg"
keywords: []
---

#  നഴ്‌സറി ഫെസ്റ്റും അങ്കണവാടി കലോത്സവവും 

> **Lead Summary:** **വെങ്ങപ്പറ്റ: **വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളില്‍ നഴ്‌സറി ഫെസ്റ്റും അങ്കണവാടി കലോത്സവവും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി. ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് പി. സന്തോഷ് അധ്യക്ഷത വഹിച്ചു.

## Article Content

**വെങ്ങപ്പറ്റ: **വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളില്‍ നഴ്‌സറി ഫെസ്റ്റും അങ്കണവാടി കലോത്സവവും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി. ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് പി. സന്തോഷ് അധ്യക്ഷത വഹിച്ചു.

മജീഷ്യനും, ആക്ടറുമായ അഖില്‍ തിരുവോട് മുഖ്യ അതിഥിയായി. വാര്‍ഡ് അംഗം ടി. രാജശ്രീ, മനോജ് കോടേരി, കെ.കെ. ഗംഗാധരന്‍, പി.കെ. വിനോദന്‍, എസ്എംസി ചെയര്‍മാന്‍ എം. രജീഷ്, എംപിടിഎ പ്രസിഡണ്ട് സബിത സുരേഷ് എന്നിവര്‍ സംസാരിച്ചു. സീനിയര്‍ അസിസ്റ്റന്റ് പി.എ സെലീന സ്വാഗതം പറഞ്ഞ ചടങ്ങില്‍ അഷറഫ് നന്ദിയും പറഞ്ഞു.

സ്‌കൂളിലേയും സമീപപ്രദേശങ്ങളിലെയും അംഗണവാടികളില്‍ നിന്ന് നൂറില്‍പരം കൊച്ചു കൂട്ടുകാര്‍ അരങ്ങ് വിസ്മയമാക്കി. സര്‍ട്ടിഫിക്കറ്റ്, മൊമന്റോ എന്നിവയും നല്‍കി. പ്രശസ്ത ചിത്രകാരന്‍ ആര്‍.ബി. പേരാമ്പ്ര കുട്ടികളോടൊത്ത് വര്‍ണ്ണവിസ്മയം ഒരുക്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/273099/nursery-fest-and-anganwadi-arts-festival-at-vengapatta)