---
title: "വേള്‍ഡ് കരാത്തെ മത്സരത്തില്‍ അഭിമാനതാരമായി പേരാമ്പ്ര സ്വദേശി "
english_title: "A native of Perambra, he became the proud winner of the World Karate Championship"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27313/a-native-of-perambra-he-became-the-proud-winner-of-the-world-karate-championship"
published_at: "2022-02-19T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621126d4de65f_vvvv - Copy (3) - Copy copy.jpg"
keywords: []
---

# വേള്‍ഡ് കരാത്തെ മത്സരത്തില്‍ അഭിമാനതാരമായി പേരാമ്പ്ര സ്വദേശി 

> **Lead Summary:** **പേരാമ്പ്ര**: വേള്‍ഡ് കരാത്തെ ഫെഡറെഷനില്‍ ഉന്നത വിജയം നേടി നാടിനു അഭിമാനമായി പേരാമ്പ്ര ചെമ്പ്ര സ്വദേശി.

## Article Content

**പേരാമ്പ്ര**: വേള്‍ഡ് കരാത്തെ ഫെഡറെഷനില്‍ ഉന്നത വിജയം നേടി നാടിനു അഭിമാനമായി പേരാമ്പ്ര ചെമ്പ്ര സ്വദേശി.

വേള്‍ഡ് കരാത്തെ ഫെഡറെഷന്റെ ഫൈറ്റിംഗ് വിഭാഗത്തിലും കത്ത വിഭാഗത്തിലും നടന്ന റഫറിയുടെയും ജഡ്ജസിന്റെയും പരീക്ഷയില്‍ ഉന്നത വിജയം നേടിയാണ് ചെമ്പ്രക്കാരനായ സിറാജ് തെരുവത്ത് ഈ നേട്ടം കൈവരിച്ചത്.

എണ്‍പതോളം രാജ്യങ്ങളില്‍ നിന്നായി നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത യോഗ്യതാ പരീക്ഷയില്‍ ആണ് മികവാര്‍ന്ന വിജയം കരസ്ഥമാക്കിയത്. നിലവില്‍ കേരളത്തില്‍ നിന്നും കാത്തവിഭാഗത്തിലും കുമിത്തെ(ഫൈറ്റിംഗ്) വിഭാഗത്തിലും യോഗ്യത നേടിയിട്ടുള്ള ഒരേയൊരു വ്യക്തിയാണ് സിറാജ് തെരുവത്.

അന്താരാഷ്ട്ര മത്സരങ്ങളില്‍ വിധികര്‍ത്താവ് ആയി പങ്കെടുക്കാനുള്ള യോഗ്യതായാണ് സിറാജ് കരസ്ഥമാക്കിയിരിക്കുന്നത്. ദുബായിലെ ഫുജൈറയില്‍ വച്ചായിരുന്നു പരീക്ഷ.

ചെറുപ്പം മുതല്‍ തന്നെ കാരത്തെയോട് പ്രത്യേക താല്പര്യം കാണിച്ചിരുന്ന സിറാജ് നല്ലൊരു സംഘാടകന്‍ കൂടിയാണ് . ചെമ്പ്ര തെരുവത് കുടുംബാംഗവും നിലവില്‍ ഖത്തറില്‍ ബിസിനസ്സുകാരനും ആണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27313/a-native-of-perambra-he-became-the-proud-winner-of-the-world-karate-championship)