---
title: "ഈസ്റ്റ് പേരാമ്പ്ര കോണ്‍ഗ്രസ് ഭവന്‍ ഉദ്ഘാടനം ചെയ്തു"
english_title: "East Perambra Congress Bhavan was inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/273176/east-perambra-congress-bhavan-was-inaugurated"
published_at: "2025-02-26T23:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bf554597c18_1_saf.jpg"
keywords: []
---

# ഈസ്റ്റ് പേരാമ്പ്ര കോണ്‍ഗ്രസ് ഭവന്‍ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പേരാമ്പ്ര :** ഈസ്റ്റ് പേരാമ്പ്ര മേഖല കോണ്‍ഗ്രസ് ഭവന്‍ ഉദ്ഘാടനം ചെയ്തു. വിളയാട്ടു കണ്ടിമുക്കില്‍ നിര്‍മ്മിച്ച ഓഫീസിന്റെ ഉദ്ഘാടനം ഷാഫി പറമ്പില്‍ എം.പി നിര്‍വ്വഹിച്ചു. പാര്‍ട്ടി ഓഫീസുകള്‍ സാധാരണക്കാരന്റെ ആശ്രയ കേന്ദ്രങ്ങളാവണമെന്നും അത്തരത്തിലുള്ള ആശ്രയ കേന്ദ്രമായി മാറാന്‍ ഈസ്റ്റ് പേരാമ്പ്ര മേഖല കോണ്‍ഗ്രസ് ഭവന് കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**പേരാമ്പ്ര :** ഈസ്റ്റ് പേരാമ്പ്ര മേഖല കോണ്‍ഗ്രസ് ഭവന്‍ ഉദ്ഘാടനം ചെയ്തു. വിളയാട്ടു കണ്ടിമുക്കില്‍ നിര്‍മ്മിച്ച ഓഫീസിന്റെ ഉദ്ഘാടനം ഷാഫി പറമ്പില്‍ എം.പി നിര്‍വ്വഹിച്ചു. പാര്‍ട്ടി ഓഫീസുകള്‍ സാധാരണക്കാരന്റെ ആശ്രയ കേന്ദ്രങ്ങളാവണമെന്നും അത്തരത്തിലുള്ള ആശ്രയ കേന്ദ്രമായി മാറാന്‍ ഈസ്റ്റ് പേരാമ്പ്ര മേഖല കോണ്‍ഗ്രസ് ഭവന് കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു.

നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ തണ്ടോറ അധ്യക്ഷത വഹിച്ചു. രവീന്ദ്രന്‍ കേളോത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെപിസിസി അംഗം റിജില്‍ മാക്കുറ്റി മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിച്ചു. വിവിധ പാര്‍ട്ടികളില്‍ നിന്ന് രാജി വെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി.

യുഡിഎഫ് ജില്ല ചെയര്‍മാന്‍ കെ. ബാലനാരായണന്‍, കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാട്, ഡിസിസി സെക്രട്ടറിമാരായ മുനീര്‍ എരവത്ത്, പി.കെ. രാഗേഷ്, ഇ.വി. രാമചന്ദ്രന്‍, രാജേഷ് കീഴരിയൂര്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്  കെ. മധു കൃഷ്ണന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ല വൈസ് പ്രസിഡന്റ് എസ്. സുനന്ദ്, ഷിജു പുല്യോട്ട്, വി.കെ. റഷീദ്, പി.സി. രാധാകൃഷ്ണന്‍, രാജന്‍.കെ. പുതിയേടത്ത്, ഇ.ടി സത്യന്‍, സി.കെ ബാലന്‍, സായൂജ് അമ്പലക്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു. മോഹന്‍ദാസ് ഓണിയില്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ഉണ്ണി താനിക്കണ്ടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/273176/east-perambra-congress-bhavan-was-inaugurated)