---
title: "സുവീരന് യുവകലാസാഹിതിയുടെ ഐക്യദാര്‍ഢ്യം "
english_title: "Solidarity of Suveeran Youth Art Literature"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27322/solidarity-of-suveeran-youth-art-literature"
published_at: "2022-02-19T23:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621130fe6c9fb_0000 WATERMARK.jpg"
keywords: []
---

# സുവീരന് യുവകലാസാഹിതിയുടെ ഐക്യദാര്‍ഢ്യം 

> **Lead Summary:** **വേളം: **ചലച്ചിത്ര നാടക പ്രവര്‍ത്തകന്‍ കെ.പി. സുവീരനും ഭാര്യ അമ്യതക്കും നേരെയുണ്ടായ സംഘപരിവാര്‍ അതിക്രമത്തില്‍ യുവകലാസാഹിതി പ്രതിഷേധിച്ചു. അദ്ദേഹത്തിന്റെ വീട്ടിലെത്തി ഐക്യദാര്‍ഢ്യം അറിയിച്ചു. ദേശീയ സംസ്ഥാന പുരസ്‌ക്കാരങ്ങള്‍ ലഭിച്ച ഒരു കലാകാരന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരെയുളള കടന്നുകയറ്റം കൂടിയാണിതെന്ന് യുവകലാസാഹിതി അഭിപ്രായപ്പെട്ടു.

## Article Content

**വേളം: **ചലച്ചിത്ര നാടക പ്രവര്‍ത്തകന്‍ കെ.പി. സുവീരനും ഭാര്യ അമ്യതക്കും നേരെയുണ്ടായ സംഘപരിവാര്‍ അതിക്രമത്തില്‍ യുവകലാസാഹിതി പ്രതിഷേധിച്ചു. അദ്ദേഹത്തിന്റെ വീട്ടിലെത്തി ഐക്യദാര്‍ഢ്യം അറിയിച്ചു. ദേശീയ സംസ്ഥാന പുരസ്‌ക്കാരങ്ങള്‍ ലഭിച്ച ഒരു കലാകാരന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരെയുളള കടന്നുകയറ്റം കൂടിയാണിതെന്ന് യുവകലാസാഹിതി അഭിപ്രായപ്പെട്ടു.

കേരള സംഗീത നാടക അക്കാദമിയുടെ സഹായത്തോടെ നാടക പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നതിന് സ്വന്തം സ്ഥലം വൃത്തിയാക്കുന്നതാണ് സംഘപരിവാറിനെ പ്രകോപിപ്പിച്ചത്.

യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് കുരുവട്ടൂര്‍, ജില്ലാ പഞ്ചായത്തംഗം അഡ്വ.പി. ഗവാസ്, യുവകലാസാഹിതി ആയഞ്ചേരി മണ്ഡലം സെക്രട്ടറി പ്രദീപ് തറക്കണ്ടി, പേരാമ്പ്ര മണ്ഡലം സെക്രട്ടറി വാസു നടുവണ്ണൂര്‍, മണ്ഡലം കമ്മിറ്റി അംഗം പി. സുനില്‍കുമാര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി പിന്തുണ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27322/solidarity-of-suveeran-youth-art-literature)