---
title: "ദീനദയാല്‍ ഉപാദ്ധ്യയയുടെ വികസന സ്വപ്നങ്ങള്‍ നരേന്ദ്ര മോഡിയിലൂടെ നടപ്പിലാകുന്നു; കെ.പി. ശ്രീശന്‍ "
english_title: "Deenadayal Upadhyay's development dreams come true through Narendra Modi; K.P. Sreesan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27323/deenadayal-upadhyays-development-dreams-come-true-through-narendra-modi-kp-sreesan"
published_at: "2022-02-19T23:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621135c81a0be_0000 WATERMARK.jpg"
keywords: []
---

# ദീനദയാല്‍ ഉപാദ്ധ്യയയുടെ വികസന സ്വപ്നങ്ങള്‍ നരേന്ദ്ര മോഡിയിലൂടെ നടപ്പിലാകുന്നു; കെ.പി. ശ്രീശന്‍ 

> **Lead Summary:** **പേരാമ്പ്ര : **ദീനദയാല്‍ ഉപാദ്ധ്യയയുടെ വികസന സ്വപ്നങ്ങള്‍ നരേന്ദ്ര മോഡിയിലൂടെ നടപ്പിലാകുന്നുവെന്ന് കെ.പി. ശ്രീശന്‍. ദീനദയാല്‍ ഉപാദ്ധ്യായ പതിറ്റാണ്ടുകള്‍ മുമ്പെ മുന്നോട്ട് വച്ച വികസന മാതൃകയും, ആശയങ്ങളും നരേന്ദ്ര മോഡി എന്ന പ്രധാനമന്ത്രിയിലൂടെ ഇന്ന് ഭാരതത്തിലാകമാനം നടപ്പിലാക്കി കൊണ്ടിരിക്കുകയാണെന്നും, അടിസ്ഥാന ജനവിഭാഗത്തിന്റെ ഉന്നമനത്തിലൂന്നിയ കാഴ്ച്ചപാടിനായിരുന്നു ദീന ദയാല്‍ പ്രാമുഖ്യം കൊടുത്തിരുന്നതെന്നും ബിജെപി ദേശീയ കൗണ്‍സില്‍ അംഗം കെ.പി. ശ്രീശന്‍ അഭിപ്രായപെട്ടു.

## Article Content

**പേരാമ്പ്ര : **ദീനദയാല്‍ ഉപാദ്ധ്യയയുടെ വികസന സ്വപ്നങ്ങള്‍ നരേന്ദ്ര മോഡിയിലൂടെ നടപ്പിലാകുന്നുവെന്ന് കെ.പി. ശ്രീശന്‍. ദീനദയാല്‍ ഉപാദ്ധ്യായ പതിറ്റാണ്ടുകള്‍ മുമ്പെ മുന്നോട്ട് വച്ച വികസന മാതൃകയും, ആശയങ്ങളും നരേന്ദ്ര മോഡി എന്ന പ്രധാനമന്ത്രിയിലൂടെ ഇന്ന് ഭാരതത്തിലാകമാനം നടപ്പിലാക്കി കൊണ്ടിരിക്കുകയാണെന്നും, അടിസ്ഥാന ജനവിഭാഗത്തിന്റെ ഉന്നമനത്തിലൂന്നിയ കാഴ്ച്ചപാടിനായിരുന്നു ദീന ദയാല്‍ പ്രാമുഖ്യം കൊടുത്തിരുന്നതെന്നും ബിജെപി ദേശീയ കൗണ്‍സില്‍ അംഗം കെ.പി. ശ്രീശന്‍ അഭിപ്രായപെട്ടു.

മുതലാളിത്തവും, കമ്മ്യൂണിസവും ലോകത്ത് തന്നെ പരാജയപെട്ടപ്പോള്‍ ദിനദയാല്‍ മുന്നോട്ട് വെച്ച ഏകാത്മ മാനവ ദര്‍ശനം സമൂഹത്തിന്റെ സമസ്ത മേഖലയെയും പരിപോഷിപ്പിക്കുന്നതാണെന്ന് ഭാരതം മാത്രമല്ല ലോകം തന്നെ ഇന്ന് തിരിച്ചറിയുന്നുവെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്ര മണ്ഡലത്തിലെ മുയിപ്പോത്ത് 93 ബുത്ത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. യോഗത്തില്‍ എം. പ്രതീപന്‍ അദ്ധ്യക്ഷത വഹിച്ചു.

പാര്‍ട്ടിയുടെ മുതിര്‍ന്ന പ്രവര്‍ത്തകന്‍ പറമ്പത്ത് നാരായണനെയും, വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പി. എസ്സ് അപര്‍ണ, വി. അജയന്‍, കെ.സി. രതിഷ്, ബാലന്‍ നമ്പ്യാര്‍, സി.എം. പുഷ്പ എന്നിവരെയും ആദരിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി തറമല്‍ രാഗേഷ്, എ. പ്രകാശന്‍, ടി.എം. ഹരിദാസ് ലേഖ ജയന്‍, കെ.ടി. വിനോദ്, ഡി.കെ. മനു, പി.എം. സജീവന്‍, പി.പി. ശശി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27323/deenadayal-upadhyays-development-dreams-come-true-through-narendra-modi-kp-sreesan)