---
title: "എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയില്‍"
english_title: "Police arrested youth with MDMA at muthuvannacha"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/273236/police-arrested-youth-with-mdma-at-muthuvannacha"
published_at: "2025-02-27T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bff07cf2f7e_mmmm.JPG"
keywords: []
---

# എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയില്‍

> **Lead Summary:** **മുതുവണ്ണാച്ച: **പുറവൂര്‍ സ്വദേശിയായ യുവാവ് എംഡിഎംഎയുമായി പേരാമ്പ്ര പൊലീസിന്റെ പിടിയില്‍. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് തെക്കേടത്ത് കടവില്‍ വെച്ച് എംഡിഎംഎ വില്‍പ്പന നടത്തുകയായിരുന്ന മേലേടത്ത് ലക്ഷം വീട്ടില്‍ ഒ.പി സുനീറി നെ പൊലീസ് പിടികൂടിയത്.

## Article Content

**മുതുവണ്ണാച്ച: **പുറവൂര്‍ സ്വദേശിയായ യുവാവ് എംഡിഎംഎയുമായി പേരാമ്പ്ര പൊലീസിന്റെ പിടിയില്‍. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് തെക്കേടത്ത് കടവില്‍ വെച്ച് എംഡിഎംഎ വില്‍പ്പന നടത്തുകയായിരുന്ന മേലേടത്ത് ലക്ഷം വീട്ടില്‍ ഒ.പി സുനീറി നെ പൊലീസ് പിടികൂടിയത്.

10 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്നും പൊലീസ് കണ്ടെടുത്തു. പ്രദേശത്ത് മയക്കുമരുന്നുകള്‍ വിതരണം ചെയ്യുന്നതില്‍പ്പെട്ട മുഖ്യ കണ്ണിയാണ് സുനീര്‍. സുനീര്‍ നേരത്തെ തന്നെ വിട്ടില്‍ വെച്ച് എംഡിഎംഎ വില്‍പ്പന നടത്തുന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സുനീര്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു.

ഇയാള്‍ ഒരു ആക്‌സിഡന്റില്‍ പരുക്ക് പറ്റി 2 വര്‍ഷത്തോളമായി കിടപ്പിലായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ 10 ലക്ഷം രൂപ ചിലവഴിച്ചാണ് ചികിത്സ നടത്തിയത്. ഈ സമയങ്ങളിലും സുനീര്‍ ലഹരി വില്‍പ്പന നടത്തിയിരുന്നു എന്നാണ് ലഭിച്ച വിവരം.

ഇന്ന് പുലര്‍ച്ചെ എംഡിഎംഎ വില്‍പ്പന നടത്തുകയായിരുന്ന സുനീറിനെ നാട്ടുകാര്‍ തടഞ്ഞ് വെക്കുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ഉടന്‍ തന്നെ പേരാമ്പ്ര സബ് ഇന്‍സ്‌പെക്ടര്‍ പി ഷെമീറും സംഘവും സ്ഥലത്തെത്തുകയും സമീറിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കാനുള്ള നടപടികള്‍ നടന്നുവരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/273236/police-arrested-youth-with-mdma-at-muthuvannacha)