---
title: "ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ ഇന്ന്"
english_title: "The foundation stone of the house to be built by Hasta Charitable Trust today"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/273271/the-foundation-stone-of-the-house-to-be-built-by-hasta-charitable-trust-today"
published_at: "2025-02-27T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c005416cefe_ert.jpg"
keywords: []
---

# ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ ഇന്ന്

> **Lead Summary:** **പേരാമ്പ്ര:** ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് പ്രാദേശിക കൂട്ടായ്മയുടെ സഹകരണത്തോടെ നിര്‍ധനരായ രോഗികള്‍ക്ക് നിര്‍മിച്ചു നല്‍കുന്ന ആറാമത്തെ വീടിന്റെ തറക്കല്ലിടല്‍ ഇന്ന് വൈകീട്ട് നടക്കും.

## Article Content

**പേരാമ്പ്ര:** ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് പ്രാദേശിക കൂട്ടായ്മയുടെ സഹകരണത്തോടെ നിര്‍ധനരായ രോഗികള്‍ക്ക് നിര്‍മിച്ചു നല്‍കുന്ന ആറാമത്തെ വീടിന്റെ തറക്കല്ലിടല്‍ ഇന്ന് വൈകീട്ട് നടക്കും.

കെപിസിസി വൈസ് പ്രഡിഡന്റ് വി.ടി ബല്‍റാം ഇന്ന് വൈകീട്ട് 4.30 ന് കൂത്താളിയില്‍ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിക്കും. ഹസ്ത ചെയര്‍മാന്‍ മുനീര്‍ എരവത്ത് അധ്യക്ഷത വഹിക്കും.

ഇരു കണ്ണുകളുടെയും കാഴ്ച നഷ്ടപെട്ട ചെറിയ വാഴയില്‍ അരവിന്ദനും കുടുംബത്തിനുമാണ് വീട് നിര്‍മിച്ചു നല്‍കുന്നത്.

രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/273271/the-foundation-stone-of-the-house-to-be-built-by-hasta-charitable-trust-today)