---
title: "പശുവിന് രക്ഷകരായി അഗ്‌നിരക്ഷാസേന"
english_title: "Firefighters rescue the cow at murikuthi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/273280/firefighters-rescue-the-cow-at-murikuthi"
published_at: "2025-02-27T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c00b3cc1ff2_kidang.jpg"
keywords: []
---

# പശുവിന് രക്ഷകരായി അഗ്‌നിരക്ഷാസേന

> **Lead Summary:** **പേരാമ്പ്ര**: മൂരികുത്തി നടുക്കണ്ടി താഴെ വയലില്‍ കിടങ്ങില്‍ കുടുങ്ങിയ പശുവിന് രക്ഷകരായി പേരാമ്പ്ര അഗ്‌നിരക്ഷാസേന. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പേരാമ്പ്രയില്‍ നിന്നും സീനിയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി റഫീക്കിന്റെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റ് സുരക്ഷിതമായി പശുവിനെ കരക്ക് കയറ്റി.

## Article Content

**പേരാമ്പ്ര**: മൂരികുത്തി നടുക്കണ്ടി താഴെ വയലില്‍ കിടങ്ങില്‍ കുടുങ്ങിയ പശുവിന് രക്ഷകരായി പേരാമ്പ്ര അഗ്‌നിരക്ഷാസേന. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പേരാമ്പ്രയില്‍ നിന്നും സീനിയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി റഫീക്കിന്റെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റ് സുരക്ഷിതമായി പശുവിനെ കരക്ക് കയറ്റി.

പറച്ചേരി മീത്തല്‍ ശ്രീജിത്ത് എന്നയാളുടെ പശു വയലിലുള്ള കാനയില്‍ കുടുങ്ങി പോവുകയായിരുന്നു. കൈകാലുകള്‍ കുഴഞ്ഞ് കുടുങ്ങിപ്പോയ പശുവിനെ ഏറെ നേരത്തെ ശ്രമത്തിനുശേഷം അഗ്‌നിരക്ഷാസേനയും നാട്ടുകാരും കൂടിയാണ് പരിക്കുകളൊന്നും കൂടാതെ കരയ്ക്കു കയറ്റിയത്.

നിലയത്തിലെ ഉദ്യോഗസ്ഥരായ ജി.ബി സനല്‍രാജ്, എ.കെ ജിഷാദ്, ബി അശ്വിന്‍, എം ജയേഷ്, ഹോം ഗാര്‍ഡ് അനീഷ് കുമാര്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/273280/firefighters-rescue-the-cow-at-murikuthi)