---
title: "പ്രവാസികള്‍ക്ക് റംസാന്‍ സ്‌നേഹ സമ്മാനമൊരുക്കി കെഎംസിസി കൂട്ടായ്മ"
english_title: "KMCC association prepared Ramzan Sneha gifts for expatriates at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/273353/kmcc-association-prepared-ramzan-sneha-gifts-for-expatriates-at-perambra"
published_at: "2025-02-27T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c049849bf97_awet.JPG"
keywords: []
---

# പ്രവാസികള്‍ക്ക് റംസാന്‍ സ്‌നേഹ സമ്മാനമൊരുക്കി കെഎംസിസി കൂട്ടായ്മ

> **Lead Summary:** **പേരാമ്പ്ര**: പ്രവാസികള്‍ക്ക് റംസാന്‍ സ്‌നേഹ സമ്മാനമൊരുക്കി കെഎംസിസി കൂട്ടായ്മ. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പേരാമ്പ്ര നിയോജകമണ്ഡലം പരിധിയില്‍ വരുന്ന പ്രവാസികള്‍ ചേര്‍ന്ന് 2012 ല്‍ രൂപികൃതമായതാണ് കെഎംസിസി പേരാമ്പ്ര കൂട്ടായ്മ.

## Article Content

**പേരാമ്പ്ര**: പ്രവാസികള്‍ക്ക് റംസാന്‍ സ്‌നേഹ സമ്മാനമൊരുക്കി കെഎംസിസി കൂട്ടായ്മ. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പേരാമ്പ്ര നിയോജകമണ്ഡലം പരിധിയില്‍ വരുന്ന പ്രവാസികള്‍ ചേര്‍ന്ന് 2012 ല്‍ രൂപികൃതമായതാണ് കെഎംസിസി പേരാമ്പ്ര കൂട്ടായ്മ.

പ്രവാസി കുടുംബങ്ങളുടെ സാമൂഹ്യസാംസ്‌കാരിക, വിദ്യഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് കൊണ്ട് റിലീഫ് പ്രവര്‍ത്തനങ്ങള്‍ മുഖ്യകര്‍മ്മ പദ്ധതിയായി നടപ്പിലാക്കി വരുന്നു. കോറോണ കാലത്ത് സൗജന്യ വിമാന ടിക്കറ്റ്, ആംബുലന്‍സ് സര്‍വ്വീസ്, ശിഹാബ് തങ്ങള്‍ കാരുണ്യ ഭവനം, അനാഥ, അഗതി, വിധവ സംരക്ഷണ പദ്ധതികള്‍, ഓണം, പെരുന്നാള്‍, വിഷു, ക്രിസ്തുമസ് ആഘോഷ സ്‌നേഹ സമ്മാനങ്ങള്‍, അനാഥര്‍ക്ക് സ്‌കൂള്‍കിറ്റ്, നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സ്ഥിര വരുമാനത്തിനായുള്ള പ്രൊജക്ട് എന്നിവ പ്രവര്‍ത്തന പദ്ധതിയില്‍ ഉള്ള സംഘടനയാണ് കെഎംസിസി കൂട്ടായ്മ.

റംസാന്‍ സ്‌നേഹ സമ്മാന വിതരണ ഉല്‍ഘാടനം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് നിര്‍വ്വഹിച്ചു. ആവള ഹമീദ് അധ്യക്ഷത വഹിച്ചു. കിറ്റ് വിതരണോദ്ഘാടനം നിയോജ മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ എം.കെ.സി കുട്ട്യാലിയും, ടി.ടി സാബിറ ചികിത്സാ ഫണ്ട് കൈമാറ്റം പി.വി. അഷ്‌റഫും നിര്‍വ്വഹിച്ചു.

ഇ. ഷാഹി, കെ.പി റസാഖ്, റഷീദ് വാല്യക്കോട്, റഷീദ് കല്ലൂര്‍, ടി.സി മുഹമ്മത്, കെ. കുഞ്ഞലവി, റാഫി കക്കാട്, ആര്‍.കെ മുഹമ്മത്, സി.പി ഹമീദ്, വല്ലാറ്റ യുസഫ്, വീര്‍ക്കണ്ടി മൊയ്തു, മമ്മു ചേറമ്പറ്റ, പ്രവാസി മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. മൊയ്തീന്‍ പേരാമ്പ്ര സ്വാഗതം പറഞ്ഞ ചടങ്ങില്‍ കോരമ്പത്ത് ബഷീര്‍ നന്ദിയും പറഞ്ഞു.

വി.കെ റസാഖ് ചേനോളി ചെയര്‍മാന്‍, കെ.പി കരീം വൈസ് ചെയര്‍മാന്‍, എം.സി. ബഷീര്‍ കണ്‍വീനര്‍, കുരിക്കള്‍ റസാക്ക് ജോ:കണ്‍വീനര്‍, ബഷീര്‍ കോരമ്പത്ത് ട്രഷറര്‍ എന്നിവരാണ് കെഎംസിസി കൂട്ടായ്മയുടെ ഭാരവാഹികള്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/273353/kmcc-association-prepared-ramzan-sneha-gifts-for-expatriates-at-perambra)